ആദിവാസി യുവാവ് വിശ്വനാഥന്‍റെ മരണം ; പോലീസ് 90 പേരുടെ മൊഴിയെടുത്തു  

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : മെഡിക്കൽ കോളേജ് പരിസരത്ത് ആദിവാസി യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ച കേസിൽ പോലീസ് മൊഴിയെടുപ്പ് തുടരുന്നു. 90 പേരുടെ മൊഴിയെടുത്തെങ്കിലും യുവാവിനെ തടഞ്ഞുവെച്ചവരെ കുറിച്ചുള്ള സൂചനകൾ പോലീസിന് ഇതുവരെ കിട്ടിയിട്ടില്ല. മെഡിക്കൽ കോളേജ് പരിസരത്തെ സിസിടിവി ദൃശ്യങ്ങളും വിശ്വനാഥനെ കാണാതായ ദിവസം മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ ഉണ്ടായിരുന്ന കൂട്ടിരിപ്പുകാരെയും കേന്ദ്രീകരിച്ചാണ് അന്വേഷണം. മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയും ഫോണിലുമായി 90 പേരുടെ മൊഴി പോലീസ് രേഖപ്പെടുത്തിക്കഴിഞ്ഞു.

എന്നാൽ മോഷണക്കുറ്റം ആരോപിച്ച് വിശ്വനാഥനെ തടഞ്ഞുവെച്ചതിൽ ഇവരാരും ഇല്ലെന്ന് പോലീസ് വ്യക്തമാക്കി. പ്രതികളിലേക്കുള്ള സൂചനയും ഇവരിൽ നിന്ന് കിട്ടിയിട്ടില്ല. വിശ്വനാഥനെ കാണാതായ ഫെബ്രുവരി ഒമ്പതിന് മാതൃശിശുസംരക്ഷണ കേന്ദ്രത്തിലുണ്ടായിരുന്ന 450 പേരുടെ വിവരങ്ങൾ പോലീസ് നേരത്തെ ശേഖരിച്ചിരുന്നു. ഇവരുടെയെല്ലാം മൊഴിയെടുക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. 18 അംഗ അന്വേഷണ സംഘം ഗ്രൂപ്പുകളായി തിരിഞ്ഞാണ് മൊഴിയെടുക്കലും പരിശോധനയും നടത്തുന്നത്.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കേന്ദ്രത്തിന്റെ എഫ്.സി.ആർ.എ നീക്കം ന്യൂനപക്ഷ വിരുദ്ധം; നിയമ ഭേദഗതി പിൻവലിക്കണമെന്ന് മുഖ്യമന്ത്രി

0
തിരുവനന്തപുരം: എഫ്‌സിആര്‍എ ചട്ട ഭേദഗതി ന്യൂനപക്ഷ വേട്ട ലക്ഷ്യമിട്ടുള്ളതാണെന്നും ചട്ടം അടിയന്തരമായി...

നിയമലംഘനത്തിന് കര്‍ശന നടപടി സ്വീകരിച്ച് മോട്ടോര്‍ വാഹന വകുപ്പ്

0
പത്തനംതിട്ട: ജില്ലയില്‍ നിയമലംഘനം നടത്തുന്ന വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പത്തനംതിട്ട...

തുടർചികിത്സക്ക് പണമില്ലാത്ത പ്രവാസിക്ക് സ്വാന്തനമേകി അബിൻ വർക്കി എംഎൽഎ

0
പത്തനംതിട്ട : ശ്വാസകോശ സംബന്ധമായ അസുഖംമൂലം കിടപ്പിലായി സാമ്പത്തിക പ്രതിസന്ധി മൂലം...

അന്യസംസ്ഥാനകവർച്ചാ സംഘത്തിലെ മൂന്നാമനെ കമ്പത്തെ ഒളിത്താവളത്തിൽ നിന്ന് പിടികൂടി

0
എനാത്ത് : മോഷണങ്ങളുടെ സൂത്രധാരനായ മൂന്നാമൻ തമിഴ്നാട് തേനി ജില്ലയിൽ ഗൂഡല്ലൂർ സൗത്ത്...