മൂന്നു മാസം ഗർഭിണിയായ യുവതി ഭർതൃവീട്ടില്‍ തൂങ്ങിമരിച്ച നിലയിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മൂന്നു മാസം ഗർഭിണിയായ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.  ഗോപീകൃഷ്ണന്‍റെ ഭാര്യ ദേവിക(22) യെയാണ് ഭർതൃവീട്ടിലെ മുറിക്കുള്ളിൽ മരിച്ച നിലയില്‍ കണ്ടെത്തിയത്. വിവാഹം കഴിഞ്ഞ് ഒരു വർഷം തികയും മുൻപാണ് ആത്മഹത്യ. മരണത്തിൽ ദുരൂഹതയാരോപിച്ച് ബന്ധുക്കൾ പോലീസിൽ പരാതി നൽകി. ഉച്ചകഴിഞ്ഞാണ് ദേവികയെ മരിച്ച നിലയിൽ കണ്ടത്. കുടുംബപ്രശ്നങ്ങളുണ്ടായിരുന്നതായി പോലീസ് പറഞ്ഞു.

ദേവികയുടെ മരണത്തിൽ അസ്വാഭാവികതയുണ്ടെന്നും ഭർതൃവീട്ടുകാരുടെ പങ്ക് അന്വേഷിക്കണമെന്നുമാവശ്യപ്പെട്ട് ദേവികയുടെ അച്ഛൻ ഷാജി കെ. നായരുടെ പരാതി ലഭിച്ചതായി ഫോർട്ട് പോലീസ് പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു. ആത്മഹത്യാപ്രവണതയോ മറ്റു പ്രശ്നങ്ങളോ ദേവികയ്ക്കുണ്ടായിരുന്നില്ലെന്നും ഷാജി മൊഴി നൽകിയിട്ടുണ്ട്. ഫോർട്ട് പോലീസ് സിഐ രാകേഷിന്‍റെ നേതൃത്വത്തിൽ ദേവികയുടെ ഭർത്താവ് ഗോപീകൃഷ്ണന്‍റെയും വീട്ടിലുള്ളവരുടെയും മൊഴി രേഖപ്പെടുത്തി.

ശ്രീചിത്ര മെഡിക്കൽ സെന്ററിൽ കരാറടിസ്ഥാനത്തിലെ ഫിസിയോതെറാപ്പിസ്റ്റാണ് ഗോപീകൃഷ്ണൻ. വരും ദിവസങ്ങളിൽ ദേവികയുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മൊഴി രേഖപ്പെടുത്തും. ദേവികയുടെ മൊബൈൽ ഫോണും പോലീസ് പരിശോധിക്കും. പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹം സംസ്കരിച്ചു. ശാസ്തമംഗലം പൈപ്പിൻമൂട് അർച്ചന ഫ്ളവർ ആൻഡ് ഓയിൽ മിൽ ഉടമയായ ഷാജിയുടെയും മീനാകുമാരിയുടെയും മകളാണ് ദേവിക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യൻ സൈന്യത്തിൻ്റെ ധീര നായ സിയോൺ രാഷ്ട്രപതിയുടെ വിശിഷ്ടസേവാ പുരസ്കാരം നേടി

0
ന്യൂഡൽഹി : ജമ്മു കാശ്മീരിൽ മൂന്ന് ഭീകരരെ വധിച്ച സൈനിക...

പശ്ചിമബംഗാളിൽ സിജെപി പ്രവർത്തകന്റെ വീടിന് നേരെ ബിജെപി ആക്രമണം

0
ബങ്കുര: പശ്ചിമബംഗാളിൽ സിജെപി പ്രവർത്തകന്റെ വീടിന് നേരെ ബിജെപി ആക്രമണം. ബങ്കുരയിലാണ്...

പാകിസ്ഥാന് താലിബാന്റെ കടുത്ത മുന്നറിയിപ്പ്

0
കാബൂൾ: അഫ്ഗാനിസ്ഥാനെതിരായ ഏതൊരു ആക്രമണത്തിനും കടുത്ത മറുപടി നൽകുമെന്ന് അഫ്ഗാൻ...

കുട്ടി സഖാവ് എന്ന അക്കൗണ്ട് മെറ്റ സസ്പെൻഡ് ചെയ്തതിനെ വിമർശിച്ച് പി എ മുഹമ്മദ്...

0
കോഴിക്കോട് : ഇന്‍സ്റ്റഗ്രാമില്‍ വൈറലായ ‘കുട്ടി സഖാവ്’ എന്ന അക്കൗണ്ട് മെറ്റ...