ഇരവിപുരം: തട്ടുകടയിൽ അക്രമം നടത്തിയ മധ്യവയസ്കൻ പൊലീസ് പിടിയിൽ. മുണ്ടക്കൽ ശ്രുതിലയം വീട്ടിൽ സുബാഷാണ് പിടിയിലായത്. കൊല്ലം ഈസ്റ്റ് പോലീസാണ് പ്രതിയെ പിടികൂടിയത്. കഴിഞ്ഞ വ്യാഴാഴ്ച രാവിലെ ഏഴിന് മുണ്ടയ്ക്കലുള്ള തട്ടുകടയിലാണ് സംഭവം. രാവിലെ തട്ടുകടയിലെത്തിയ പ്രതി കടയിൽ നിന്ന് കട്ടൻചായ വാങ്ങിച്ച ഗ്ലാസിൽ മദ്യം ഒഴിച്ചുകുടിച്ചു. ഇത് ചോദ്യം ചെയ്ത കടയുടമയായ നബീസത്തിനെ ഇയാൾ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തു. തുടർന്ന്, നബീസത്ത് വിവരം പൊലീസ് സ്റ്റേഷനിൽ അറിയിച്ചു. ഇതിന്റെ വിരോധത്തിൽ മടങ്ങിപ്പോയ പ്രതി മണ്ണെണ്ണക്കുപ്പിയുമായി തിരികെ കടയിലെത്തി.
ഗ്യാസ് അടുപ്പിൽ പാചകം ചെയ്യുകയായിരുന്ന നബീസത്തിന് നേരെ മണ്ണെണ്ണ വീശി ഒഴിച്ചു. അടുപ്പിൽ മണ്ണെണ്ണ വീണ് തീ ആളിപ്പടർന്നത് കണ്ട് ഇവർ ഒഴിഞ്ഞുമാറുകയായിരുന്നു. തടയാൻ ശ്രമിച്ച നബീസത്തിന്റെ ഭർത്താവിനെയും മർദിച്ചു. തുടർന്ന്, കൊല്ലം ഈസ്റ്റ് പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്. കൊല്ലം ഈസ്റ്റ് പോലീസ് ഇൻസ്പെക്ടർ അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. വാര്‍ത്തകള്‍ നല്കുവാന് വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്കുമ്പോള് എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.