ക​ട്ട​ൻ​ചാ​യ ഗ്ലാ​സി​ൽ മ​ദ്യം ഒ​ഴി​ച്ചു​കു​ടി​ച്ചു, ചോദ്യം ചെയ്തതിന് ത​ട്ടു​ക​ട​യി​ൽ അ​ക്ര​മം ; മധ്യവയസ്കൻ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

ഇ​ര​വി​പു​രം: ത​ട്ടു​ക​ട​യി​ൽ അ​ക്ര​മം ന​ട​ത്തി​യ മ​ധ്യ​വ​യ​സ്​​ക​ൻ പൊലീസ് പിടിയിൽ. മു​ണ്ട​ക്ക​ൽ ശ്രു​തി​ല​യം വീ​ട്ടി​ൽ സു​ബാ​ഷാ​ണ് പിടിയിലായത്. കൊ​ല്ലം ഈ​സ്റ്റ് പോ​ലീ​സാണ് പ്രതിയെ പി​ടി​കൂടി​യ​ത്. ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച രാ​വി​ലെ ഏ​ഴി​ന്​ മു​ണ്ട​യ്ക്ക​ലു​ള്ള ത​ട്ടു​ക​ട​യിലാണ് സംഭവം. രാവിലെ തട്ടുകടയിലെത്തിയ പ്ര​തി ക​ട​യി​ൽ നി​ന്ന്​ ക​ട്ട​ൻ​ചാ​യ വാ​ങ്ങി​ച്ച ഗ്ലാ​സി​ൽ മ​ദ്യം ഒ​ഴി​ച്ചു​കു​ടി​ച്ചു. ഇ​ത് ചോ​ദ്യം ചെ​യ്ത ക​ട​യു​ട​മ​യാ​യ ന​ബീ​സ​ത്തി​നെ ഇ​യാ​ൾ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും അ​സ​ഭ്യം പ​റ​യു​ക​യും ചെ​യ്തു. തുടർന്ന്, ന​ബീ​സ​ത്ത് വി​വ​രം പൊ​ലീ​സ്​ സ്റ്റേ​ഷ​നി​ൽ അ​റി​യി​ച്ചു. ഇതിന്റെ വി​രോ​ധ​ത്തി​ൽ മ​ട​ങ്ങി​പ്പോ​യ പ്ര​തി മ​ണ്ണെ​ണ്ണ​ക്കു​പ്പി​യു​മാ​യി തി​രി​കെ ക​ട​യി​ലെ​ത്തി.

ഗ്യാ​സ്​ അ​ടു​പ്പി​ൽ പാ​ച​കം ചെ​യ്യു​ക​യാ​യി​രു​ന്ന ന​ബീ​സ​ത്തി​ന് നേ​രെ മ​ണ്ണെ​ണ്ണ വീ​ശി ഒ​ഴി​ച്ചു. അ​ടു​പ്പി​ൽ മ​ണ്ണെ​ണ്ണ വീ​ണ് തീ ​ആ​ളി​പ്പ​ട​ർ​ന്ന​ത് ക​ണ്ട് ഇ​വ​ർ ഒ​ഴി​ഞ്ഞു​മാ​റു​ക​യാ​യി​രു​ന്നു. ത​ട​യാ​ൻ ശ്ര​മി​ച്ച ന​ബീ​സ​ത്തി​ന്‍റെ ഭ​ർ​ത്താ​വി​നെ​യും മ​ർ​ദി​ച്ചു. തു​ട​ർ​ന്ന്, കൊ​ല്ലം ഈ​സ്റ്റ് പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ ​പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. കൊ​ല്ലം ഈ​സ്റ്റ് പോ​ലീ​സ്​ ഇ​ൻ​സ്​​പെ​ക്ട​ർ അ​നി​ൽ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ്​ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഓണക്കാലത്തെ യാത്രക്കാരുടെ തിരക്ക് : മംഗളൂരു–ചെന്നൈ സ്പെഷൽ ട്രെയിൻ അനുവദിച്ചു

0
പാലക്കാട് : ഓണത്തിരക്കു കണക്കിലെടുത്ത് മംഗളൂരു–ചെന്നൈ റൂട്ടിൽ ഈമാസം 13 മുതൽ...

വയനാട് കള്ളാടി ദുരന്തത്തിൽ അന്വേഷണം ; നിയമപരവും സാങ്കേതികപരവുമായ നടപടികൾ ഉണ്ടാവും : മുഖ്യമന്ത്രി

0
തിരുവനന്തപുരം : വയനാട് കള്ളാടി ദുരന്തത്തെക്കുറിച്ച് അന്വേഷിച്ച് സാങ്കേതികവും നിയമപരവുമായ നടപടികള്‍...

കള്ളാടി മണ്ണിടിച്ചിൽ ; വയനാട് തുരങ്കപാത നിർമ്മാണം താൽക്കാലികമായി നിർത്തിവെച്ചു : മുഖ്യമന്ത്രി

0
തിരുവനന്തപുരം: കള്ളാടിയിൽ തുരങ്കപാതക്ക് സമീപം മണ്ണിടിഞ്ഞ സാഹചര്യത്തിൽ വയനാട് തുരങ്കപാത നിർമ്മാണം...

എ.ടി.സിയുടെ സമയോചിത ഇടപെടൽ ; ഒരേ റൺവേയിൽ രണ്ട് വിമാനങ്ങൾ : മുംബൈ വിമാനത്താവളത്തിൽ...

0
മുംബൈ : മുംബൈ വിമാനത്താവളത്തിൽ വൻ വിമാനദുരന്തത്തിന് കാരണമാകുമായിരുന്ന കൂട്ടിയിടി ഒഴിവായി....