സൈനിക കുടുംബ സംഗമവും പുതുവത്സരാഘോഷവും നടത്തി

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂർ: അഖില ഭാരതീയ പൂർവ്വ സൈനിക് സേവാ പരിഷത്ത് തിരുവൻവണ്ടൂർ യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ സൈനിക കുടുംബ സംഗമത്തോടൊപ്പം ക്രിസ്മസ് പുതുവത്സര ആഘോഷവും നടത്തി. ധീര ജവാൻമാരുടെ സ്മൃതി മണ്ഡപത്തിൽ ശ്രദ്ധാഞ്ജലി അർപ്പിച്ചു കൊണ്ടാണ് പരിപാടിക്ക് തുടക്കം കുറിച്ചത്. തിരുവൻവണ്ടൂർ സെൻ്റ് ഫ്രാൻസിസ് മലങ്കര ക്നാനായ കത്തോലിക് ദേവാലയ ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ യൂണിറ്റ് പ്രസിഡന്റ് പിജി ഉദയകുമാർ അധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി നന്ദകുമാർ സ്വാഗതം പറഞ്ഞു. റിട്ടയേഡ് ബ്രിഗേഡിയർ സന്ദീപ് കുമാർ (വി എസ് എം) ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.

ജില്ലാ പ്രസിഡണ്ട് ബി രാജഗോപാലൻ നായർ മുഖ്യ പ്രഭാഷണം നടത്തി. റിട്ടയേഡ്
കേണൽ ആർ. സി നായർ, റിട്ടയേഡ് വിങ് കമാൻഡർ ശ്രീകുമാർ, റിട്ടയേഡ് ലെഫ്റ്റനൻ്റ് കമാൻഡർ കുര്യാക്കോസ് മാത്യു, ജില്ലാ സെക്രട്ടറി വി. ബിജു, സൈന്യ മാതൃശക്തി ജില്ലാ പ്രസിഡണ്ട് പ്രീത പ്രതാപൻ, ജില്ലാ ജനറൽ സെക്രട്ടറി സന്ധ്യ ഹരികുമാർ, പ്രിയ സനൽ തുടങ്ങിയവർ പ്രസംഗിച്ചു. മഹാരാഷ്ട്രയിൽ നടന്ന
കരാട്ടെ നാഷണൽ ചാമ്പ്യൻഷിപ്പ് സ്കെ മാർഷ്യൽ ആർട്സി ( യുദ്ധം) – ൽ മെഡലുകൾ നേടിയ കാർത്തിക് കൃഷ്ണ, അർജുൻ പ്രദീപ്, സാമൂഹ്യ പ്രവർത്തകർ വിവിധ മേഖലകളിലെ കഴിവുറ്റ വിശിഷ്ട വ്യക്തിത്വങ്ങൾ എന്നിവരെ ചടങ്ങിൽ ആദരിച്ചു. തുടർന്ന് യൂണിറ്റ് അംഗങ്ങളുടെ കുട്ടികളുടെ കലാപരിപാടികളും സമ്മാനദാനവും നടന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡ്യൂട്ടി മുടക്കി സ്വകാര്യ പ്രാക്ടീസ്; അടൂർ ജനറൽ ആശുപത്രിയിലെ ഡോക്ടർക്കെതിരെ പരാതി

0
അടൂർ: പത്തനംതിട്ടയില്‍ ഡ്യൂട്ടിക്കിടെ സർക്കാർ ഡോക്ടർ സ്വകാര്യ പ്രാക്ടീസിന് പോയതായി പരാതി....

​”എന്റെ ജനങ്ങളെ പിരിഞ്ഞിരിക്കാനാവില്ല”; ഡിസംബറോടെ ബംഗ്ലാദേശിലേക്ക് തിരിച്ചെത്തുമെന്ന് ഷെയ്ഖ് ഹസീന

0
ന്യൂഡല്‍ഹി: ഡിസംബറില്‍ ബംഗ്ലാദേശിലേക്ക് മടങ്ങുമെന്ന് ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന....

കെഎസ്ആര്‍ടിസി കുറിയര്‍ ആന്‍ഡ് ലോജിസ്റ്റിക്‌സ് സര്‍വീസ് പുനരാരംഭിക്കുന്നു; നാളെ മുതല്‍ പ്രാബല്യത്തില്‍

0
തിരുവനന്തപുരം: കെഎസ്ആര്‍ടിസി കുറിയര്‍ ആന്‍ഡ് ലോജിസ്റ്റിക്‌സ് സര്‍വീസ് പുനരാരംഭിക്കുന്നു. ഇത്തവണ കോർപ്പറേഷൻ...

​”ജലനിരപ്പ് കൂട്ടാൻ അനുവദിക്കില്ല”; മുല്ലപ്പെരിയാർ വിഷയത്തിൽ വിട്ടുവീഴ്ചയില്ലെന്ന് വ്യക്തമാക്കി മന്ത്രി മോൻസ് ജോസഫ്

0
തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ ഡാമിന്റെ ജലനിരപ്പ് ഉയര്‍ത്താന്‍ കേരളം അനുവദിക്കില്ലെന്ന് മന്ത്രി മോന്‍സ്...