കോന്നി കൂടലിൽ നിർത്തിയിട്ടിരുന്ന ഇലക്ട്രിക് ഓട്ടോയിലേക്ക് മിനി ബസ് ഇടിച്ചുകയറി; പത്ര ഏജന്‍റ് രക്ഷപെട്ടത് തലനാരിഴയ്ക്ക്

For full experience, Download our mobile application:
Get it on Google Play

കോന്നി : പുനലൂർ – മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കോന്നി കൂടൽ പോലീസ് സ്റ്റേഷന് സമീപം പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ പത്ര ഏജന്‍റ് അത്ഭുതകരമായി രക്ഷപ്പെട്ടു. റോഡരികിൽ പാർക്ക് ചെയ്തിരുന്ന ഇലക്ട്രിക് ഓട്ടോറിക്ഷയിലേക്ക് നിയന്ത്രണം വിട്ട മിനി ബസ് ഇടിച്ചുകയറുകയായിരുന്നു. കൂടൽ സ്വദേശി ഉഷസ് ഭവനിൽ ഗീവർഗീസാണ് അപകടത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപെട്ടത്. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയായിരുന്നു സംഭവം. പതിവുപോലെ പുലർച്ചെ ഓട്ടോറിക്ഷയിൽ പത്ര വിതരണത്തിനായി എത്തിയതായിരുന്നു ഗീവർഗീസ്.

പോലീസ് സ്റ്റേഷന് സമീപം വാഹനം പാർക്ക് ചെയ്ത ശേഷം, അടുത്തുള്ള വീടുകളിൽ പത്രം നൽകാനായി പോയി. തുടർന്ന് പത്രം വിതരണം ചെയ്ത് തിരികെ വാഹനത്തിനടുത്തേക്ക് നടന്നു വരുന്നതിനിടയിലാണ് അപകടം നടന്നത്. തമിഴ്‌നാട്ടിലെ തെങ്കാശി സ്വദേശികള്‍ സഞ്ചരിച്ചിരുന്ന മിനി ബസാണ് ഓട്ടോയില്‍ ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷയ്ക്ക് കാര്യമായ കേടുപാടുകൾ സംഭവിച്ചു. പത്രം വിതരണം ചെയ്യാൻ ഗീവർഗീസ് ഓട്ടോ റിക്ഷയില്‍ നിന്നും ഇറങ്ങിയതിനാല്‍ വലിയ ദുരന്തം ഒഴിവാകുകയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹി-കേരളം മംഗള എക്സ്പ്രസ്സിൽ മലയാളി വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ

0
ഭോപ്പാൽ: ഡൽഹി-കേരളം മംഗള എക്സ്പ്രസ്സിൽ ഭക്ഷ്യവിഷബാധ. സ്‌കൂളിൽ നിന്ന് വിനോദയാത്രപോയി തിരിച്ചുവരികയായിരുന്ന...

തന്നെ വോട്ട് ചെയ്ത് വിജയിപ്പിച്ച പയ്യന്നൂരിലെ ജനങ്ങളെ പരിഹസിക്കുന്ന പ്രസ്താവനകളാണ് പിണറായി നടത്തിയതെന്ന് വി...

0
കണ്ണൂർ: പയ്യന്നൂർ മാത്തിൽ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിലെ പിണറായി വിജയൻ്റെ...

വിലങ്ങാട് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ യുവാവ് മരിച്ചതില്‍ പ്രതിഷേധം കനക്കുന്നു

0
വടകര: കോഴിക്കോട് വിലങ്ങാട് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ യുവാവ് മരിച്ചതില്‍ പ്രതിഷേധം കനക്കുന്നു....

ഇടനിലക്കാരെ ഒഴിവാക്കാന്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്

0
തിരുവനന്തപുരം: ഇടനിലക്കാരെ ഒഴിവാക്കാന്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുമായി ബന്ധപ്പെട്ട...