നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ ഡോക്ടർ ബിന്ദു സുന്ദറിനെതിരെ വീണ്ടും ചികിത്സ പിഴവ് പരാതി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ ഡോക്ടർ ബിന്ദു സുന്ദറിനെതിരെ വീണ്ടും ചികിത്സ പിഴവ് പരാതി. പ്രസവത്തിനിടെ മുറിവ് കട്ട് ചെയ്തപ്പോൾ വന്ന പിഴവിൽ യുവതി ഒരു വർഷത്തിൽ ആറ് തവണ ശസ്ത്രക്രിയയ്ക്ക് വിധേയമായി. വിതുര സ്വദേശിനി ഹസ്ന ഫാത്തിമയാണ് പരാതിക്കാരി. 23 കാരിയായ ഹസ്ന കഴിഞ്ഞ സർക്കാരിൻറെ കാലത്ത് ആരോഗ്യവകുപ്പിൽ പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ല. ഡോക്ടറുടെ പിഴവ് ചൂണ്ടിക്കാണിച്ചപ്പോൾ ഓരോ കാരണങ്ങൾ പറഞ്ഞ് വീണ്ടും വീണ്ടും ശസ്ത്രക്രിയ നടത്തുകയായിരുന്നു എന്നാണ് കുടുംബത്തിൻ്റെ ആരോപണം. ബിന്ദു സുന്ദർ 2000 രൂപ കൈക്കൂലി വാങ്ങിച്ചു എന്നും ആക്ഷേപം.

ഒരു വർഷത്തോളമായുള്ള സർജറി കാരണം പ്രാഥമിക കാര്യങ്ങൾക്കുപോലും ബുദ്ധിമുട്ട് അനുവദിക്കുകയാണ് ഹസ്ന. കഴിഞ്ഞ ഒരു വർഷത്തിനിടെ ചികിത്സക്കായി ഹസ്‌നയുടെ കുടുംബത്തിന് ചെലവായത് 12 ലക്ഷം രൂപ. ഗർഭസ്ഥ ശിശുവിൻ്റെ മരണത്തിൽ ബിന്ദു സുന്ദർ നിലവിൽ സസ്പെൻഷനിലാണ്. കൈക്കൂലി ആരോപണം കൂടി ശ്രദ്ധയില്‍ പെട്ടതോടെയാണ് അച്ചടക്ക നടപടി. പാലോട് സ്വദേശിയായ നിരഞ്ചന-ബിനില്‍ ദമ്പതികളുടെ കുഞ്ഞ് മരിച്ചതിലാണ് നടപടി. വിശദമായ അന്വേഷണത്തിന് അന്നത്തെ ആരോഗ്യമന്ത്രി വീണ ജോര്‍ജ് നിര്‍ദേശം നല്‍കിയിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് എസ്എടി ആശുപത്രിയിലെ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘത്തെയാണ് ഇതിനായി നിയോഗിച്ചിരുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അഴിമതിക്കാരായ ഉദ്യോഗസ്ഥർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകുമെന്ന് മന്ത്രി എം ലിജു

0
കോട്ടയം: കോട്ടയം എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണർ ബാറുകളിൽ നിന്ന് പണപ്പിരിവ് നടത്തിയ...

ഡൽഹി-കേരളം മംഗള എക്സ്പ്രസ്സിൽ മലയാളി വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ

0
ഭോപ്പാൽ: ഡൽഹി-കേരളം മംഗള എക്സ്പ്രസ്സിൽ ഭക്ഷ്യവിഷബാധ. സ്‌കൂളിൽ നിന്ന് വിനോദയാത്രപോയി തിരിച്ചുവരികയായിരുന്ന...

തന്നെ വോട്ട് ചെയ്ത് വിജയിപ്പിച്ച പയ്യന്നൂരിലെ ജനങ്ങളെ പരിഹസിക്കുന്ന പ്രസ്താവനകളാണ് പിണറായി നടത്തിയതെന്ന് വി...

0
കണ്ണൂർ: പയ്യന്നൂർ മാത്തിൽ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിലെ പിണറായി വിജയൻ്റെ...

നേപ്പാളിലെ മിന്നല്‍ പ്രളയത്തില്‍ എട്ട് മലയാളികളെ കാണാതായെന്ന് നോര്‍ക്ക റൂട്ട്‌സ്

0
തിരുവനന്തപുരം: നേപ്പാളിലെ മിന്നല്‍ പ്രളയത്തില്‍ എട്ട് മലയാളികളെ കാണാതായെന്ന് നോര്‍ക്ക റൂട്ട്‌സ്....