പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചു ; പാസ്റ്റർ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ പാസ്റ്റർ അറസ്റ്റിൽ. പൂവച്ചൽ കുറകോണത്ത് ആലയിൽ പെന്തക്കോസ്തു പള്ളിയിലെ പാസ്റ്റർ രവീന്ദ്രനാഥാണ് പിടിയിലായത്. 13 വയസുള്ള ആൺകുട്ടിയെ ആണ് പ്രതി ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചത്. ഇയാള്‍ക്കെതിരെ പോക്സോ ചുമത്തി പോലീസ് കേസ് എടുത്തു. വട്ടിയൂർക്കാവ് കുലശേഖരം സ്വദേശിയാണ് രവീന്ദ്രനാഥ്‌. ഇയാൾ കവിഞ്ഞ ദിവസം ആശുപത്രിയിൽ നിന്നും വീട്ടിലേക്ക് വരുന്ന വഴിയിൽ വെച്ച് ഒരു 13കാരനെ പരിചയപ്പെട്ടു. യാത്രക്കിടെ തന്‍റെ ടാബ് ശരിയാക്കിതരാമോ എന്ന് കുട്ടിയോട് ചോദിക്കുകയും ചെയ്തു. ശ്രമിക്കാമെന്ന് പറഞ്ഞ് കുട്ടി ടാബ് നോക്കുന്നതിനിടെ ഒരു ഫോൾഡർ തുറക്കാൻ പാസ്റ്റർ ആവശ്യപ്പെട്ടു. ആ ഫോള്‍ഡറിൽ അതിൽ അശ്ളീല ചിത്രമാണ് ഉണ്ടായിരുന്നത്.

പെട്ടന്ന് അശ്ലീല ദൃശ്യം കണ്ട പതിമൂന്നുകാരൻ ടാബ് പാസ്റ്റർക്ക് തന്നെ നൽകി മാറാൻ ശ്രമിക്കുന്നതിനിടെ ഇയാൾ കുട്ടിയെ ഉപദ്രവിക്കുകയായിരുന്നു. കുട്ടിക്ക് ഭക്ഷണവും പണവും വാഗ്ദാനം ചെയ്തെങ്കിലും കുട്ടി ഓടിപ്പോയി ബന്ധുക്കളെ വിവരം അറിയിച്ചു. തുടർന്ന് ബുന്ധുക്കൾ പോലീസിൽ പരാതി നൽകി. കേസെടുത്ത് അന്വേഷണമാരംഭിച്ച കാട്ടാക്കട പിന്നാലെ പാസ്റ്ററെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...

ക്രിസ്ത്യൻ വിവാഹമോചന നിയമത്തിൽ നിർണ്ണായക ഉത്തരവുമായി ഹൈക്കോടതി; നിയമപരമായ വ്യവസ്ഥകളിൽ വ്യക്തത

0
കൊച്ചി: ക്രിസ്ത്യന്‍ വിവാഹമോചന നിയമത്തില്‍ നിര്‍ണായക വിധിയുമായി ഹൈക്കോടതി. 1869ലെ വിവാഹമോചന...

​’ഛാത്രോം കി ഗൂഞ്ച്’ രാജ്യവ്യാപകമായി 800 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കാൻ കോൺഗ്രസ്; വിദ്യാർത്ഥി സമരങ്ങളിൽ ശക്തമായി...

0
ന്യൂഡൽഹി: രാജ്യത്തെ പരീക്ഷാ അട്ടിമറികള്‍ക്കെതിരെ വ്യാപക പ്രതിഷേധം നടത്താൻ തീരുമാനിച്ച് കോണ്‍ഗ്രസ്...