പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കി ; പിതാവിന് വധശിക്ഷ

For full experience, Download our mobile application:
Get it on Google Play

പൽവാൾ: പ്രായപൂർത്തിയാകാത്ത മകളെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ പിതാവിന് വധശിക്ഷ വിധിച്ചു. ഹരിയാനയിലെ പൽവാലിൽ ഫാസ്റ്റ് ട്രാക്ക് കോടതിയാണ് വധശിക്ഷ വിധിച്ചത്. പ്രതി 15,000 രൂപ പിഴയും നൽകണം. ഇതിന് പുറമെ അതിജീവിതക്ക് 7.5 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും കോടതി വിധിച്ചിട്ടുണ്ട്. അമ്മ മരിച്ച പെണ്‍കുട്ടിയെ മൂന്നു വർഷം തുടർച്ചയായി പിതാവ് പീഡിപ്പിച്ചെന്ന് അതിജീവിത പൽവാലിലെ വനിതാ പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നു. ഗര്‍ഭിണിയായപ്പോഴാണ് പെണ്‍കുട്ടി ഇക്കാര്യം തന്‍റെ മുത്തശ്ശിയോട് പറഞ്ഞതെന്ന് ജില്ലാ അറ്റോര്‍ണി വികാസ് ശര്‍മ്മ പറഞ്ഞു. 2020 ഒക്ടോബർ 3 നാണ് പ്രതിയെ പിടികൂടിയത്. എഫ്ഐആർ രജിസ്റ്റർ ചെയ്യുമ്പോൾ പെൺകുട്ടിക്ക് 15 വയസും നാല് മാസം ഗർഭിണിയായിരുന്നുവെന്നും എഫ്.ഐ.ആറിൽ പറയുന്നു. 16-ാം വയസിൽ ഒരു പെൺകുട്ടിക്ക് ജന്മം നൽകുകയും ചെയ്തു. ഡി.എൻ.എ പരിശോധന നടത്തിയപ്പോൾ കുഞ്ഞിന്റെ ഡി.എൻ.എക്ക് പ്രതിയുടേതുമായി സാമ്യമുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. ഒരു എൻജിഒ ഇപ്പോള്‍ കുട്ടിയെ ദത്തെടുത്തിരിക്കുകയാണ്.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഉദ്യോഗസ്ഥരെ ലോക് ഭവനിലേക്ക് വിളിച്ചു വരുത്തരുതെന്ന മുഖ്യമന്ത്രിയുടെ നിലപാട് തള്ളി ഗവർണർ

0
തിരുവനന്തപുരം: ഉദ്യോഗസ്ഥരെ ലോക് ഭവനിലേക്ക് വിളിച്ചു വരുത്തരുതെന്ന മുഖ്യമന്ത്രിയുടെ നിലപാട് തള്ളി ഗവർണർ...

ട്രാൻസ്ജെൻഡർ എന്ന വ്യാജേന വീട്ടിൽ കടന്നുകയറി യുവതിയെ പീഡിപ്പിച്ചു ; യുവാവ് അറസ്റ്റിൽ

0
മുംബൈ : നഗരത്തിലെ പൊവയ് മേഖലയിൽ ട്രാൻസ്ജെൻഡർ എന്ന വ്യാജേന വീട്ടിൽ...

ഓപ്പറേഷൻ തൂഫാൻ അറസ്റ്റ് 10,000-ത്തിലേക്ക് ; ജയിലുകൾ നിറയുന്നു, കുടുങ്ങുന്നവരിലേറെയും ചെറുകിടക്കാർ

0
കൊച്ചി : ലഹരിക്കെതിരേയുള്ള പോലീസിന്റെ ഓപ്പറേഷൻ തൂഫാൻ 78 ദിവസം പിന്നിടുമ്പോൾ...

ഇംഗ്ലീഷിനെ വിദേശഭാഷയായി കണക്കാക്കുന്നതിൽ വിയോജിപ്പ് ; സിബിഎസ്ഇ ത്രിഭാഷാ നയം പുനഃപരിശോധിക്കണമെന്ന് സുപ്രീംകോടതി

0
ന്യൂഡൽഹി : സി.ബി.എസ്.ഇ.യുടെ വിവാദമായ ത്രിഭാഷാ നയം പുനഃപരിശോധിക്കണമെന്ന് വാക്കാൽ അഭ്യർഥിച്ച്...