എറണാകുളം : തന്റെ അമ്മയുടെ പേരിൽ 63 ലക്ഷം രൂപ ബാങ്കിൽ നിക്ഷേപിച്ചിട്ടുണ്ടെന്ന് കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ അറസ്റ്റിലായ സിപിഐഎം നേതാവ് പിആർ അരവിന്ദാക്ഷൻ സമ്മതിച്ചെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. രേഖകൾ ഹാജരാക്കിയുള്ള ചോദ്യം ചെയ്യലിലാണ് നിക്ഷേപത്തെക്കുറിച്ച് അരവിന്ദാക്ഷൻ സമ്മതിച്ചത്. ഇക്കാര്യം ഇഡി വിചാരണക്കോടതിയെ അറിയിച്ചു. അരവിന്ദാക്ഷനെയും സികെ ജിൽസിനെയും വീണ്ടും ചോദ്യം ചെയ്യാൻ കസ്റ്റഡി വേണമെന്നാവശ്യപ്പെട്ട് നൽകിയ അപേക്ഷയിലാണ് ഇഡി ഇക്കാര്യം വ്യക്തമാക്കിയത്. അരവിന്ദാക്ഷനെയും ജിൽസിനേയും ഈ മാസം ഒമ്പത് മുതൽ രണ്ടു ദിവസത്തേക്ക് കസ്റ്റഡിയിൽ വിടണമെന്നാണ് ഇഡിയുടെ ആവശ്യം. അപേക്ഷ കോടതി തിങ്കളാഴ്ച പരിഗണിക്കും. പെരിങ്ങണ്ടൂർ സഹകരണ ബാങ്കിൽ നടത്തിയ നിക്ഷേപത്തെക്കുറിച്ചും അരവിന്ദാക്ഷൻ സമ്മതിച്ചതായി ഇ ഡി വ്യക്തമാക്കി.
90 വയസുള്ള അരവിന്ദാക്ഷന്റെ അമ്മയുടെ അക്കൗണ്ടിൽ 63 ലക്ഷത്തിൻ്റെ നിക്ഷേപമുണ്ട്. കളളപ്പണ ഇടപാട് നടന്ന കാലയളവിലാണ് ഈ പണം അക്കൗണ്ടിലേക്ക് എത്തിയതെന്നും ഇഡി നേരത്തെ പറഞ്ഞിരുന്നു. അരവിന്ദാക്ഷന്റെ അമ്മയുടെ അക്കൗണ്ടിലെ നോമിനി അറസ്റ്റിലായ പി സതീഷ് കുമാറിൻ്റെ സഹോദരൻ പി ശ്രീജിത്ത് ആണ്. ബാങ്കിൽ മകൻ എന്നാണ് നോമിനിയുടെ ബന്ധം കാണിച്ചിട്ടുളളത്. അതുകൊണ്ട് ഇത് വ്യാജ നോമിനിയാണെന്നും എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് പറഞ്ഞിരുന്നു. ബാങ്കിന്റെ മുൻ സീനിയർ അക്കൗണ്ടന്റായിരുന്ന സികെ ജിൽസ് ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് 4.25 കോടി രൂപയുടെ വായ്പ കുടുംബാംഗങ്ങളുടെയും ബിനാമികളുടെയും പേരിൽ തരപ്പെടുത്തിയിട്ടുള്ളതായി വ്യക്തമായിട്ടുണ്ട്. ജിൽസ് വഴി 5.06 കോടി രൂപയുടെ ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്. ജിൽസ് 2011 മുതൽ 2019 വരെയുള്ള കാലയളവിൽ 11 വസ്തുവകകൾ വിൽപ്പന നടത്തിയെന്നും ഭാര്യയുടെ പേരിലുളള ആറു വസ്തുവകകൾ വിൽപ്പന നടത്തിയെന്നും ഇഡി പറഞ്ഞു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033































