തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി തടങ്കലില്‍ വെച്ച് ലൈംഗികമായി പീഡിപ്പിച്ച് ഗര്‍ഭിണിയുമാക്കിയ കേസില്‍ പ്രതിക്ക് കഠിന തടവും പിഴയും. പൊറ്റയില്‍ സ്വദേശി അഖില്‍ (26)നാണ് കോടതി ശിക്ഷ വിധിച്ചത്. കേസില്‍ 23 വര്‍ഷത്തെ കഠിനതടവും 60,000 രൂപ പിഴയും നല്‍കിയാണ് കാട്ടാക്കട അതിവേഗ പോക്‌സോ കോടതി ജഡ്ജി ശിക്ഷ വിധിച്ചത്. പിഴതുക അതിജീവിതയ്ക്ക് നല്‍കണം. പിഴ തുക ഒടുക്കിയില്ലെങ്കില്‍ ഒരു വര്‍ഷം അധിക തടവ് അനുഭവിക്കണമെന്നും കോടതി വിധിച്ചു.
2017ലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. ബസില്‍ വെച്ച് പരിചയപ്പെട്ട അതിജീവിതയെ വശീകരിക്കുകയും കൂടെ ചെന്നില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പ്രതി ശാരീരികമായി ഉപദ്രവിക്കുകയുമായിരുന്നു. ഇതിനെ തുടര്‍ന്ന് ഗര്‍ഭിണിയായ അതിജീവിത പീഡന വിവരം പുറത്തറിയിരിക്കുകയായിരുന്നു. സമാനമായ മറ്റൊരു പോക്‌സോ കേസിലും ഈ പ്രതിക്ക് കാട്ടാക്കട പോക്‌സോ കോടതി 12 വര്‍ഷം കഠിന തടവ് വിധിച്ചിരുന്നു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.





























