പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഗർഭിണിയാക്കി ; പിതാവിന്റെ ജീവപര്യന്തം ശരിവച്ചു

For full experience, Download our mobile application:
Get it on Google Play

കൊച്ചി: പതിനാറുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസുമായി ബന്ധപ്പെട്ട് പിതാവിന്റെ ജീവപര്യന്തം തടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ ഹൈക്കോടതി ശരിവച്ചു. കൽപ്പറ്റ അഡിഷണൽ സെഷൻസ് കോടതിയുടെ വിധി തെളിവുകളുടെ അടിസ്ഥാനത്തിലാണെന്നു വിലയിരുത്തിയാണ് ജസ്റ്റിസ് പി.ബി.സുരേഷ്‌കുമാർ, ജസ്റ്റിസ് ജോൺസൺ ജോൺ എന്നിവരടങ്ങിയ ഡിവിഷൻബെഞ്ചിന്റെ ഉത്തരവ്. കുഞ്ഞിന്റെയും പ്രതിയുടെയും ഡി.എൻ.എ പരിശോധനയിൽ പിതൃത്വം തെളിഞ്ഞതായും കോടതി ചൂണ്ടിക്കാട്ടി.

റസിഡൻഷ്യൽ സ്‌കൂളിൽ താമസിച്ചുപഠിച്ചിരുന്ന പ്ലസ് വൺ വിദ്യാർത്ഥി അവധിക്കു വീട്ടിലെത്തിയപ്പോൾ പലവട്ടം പീഡിപ്പിക്കപ്പെട്ടെന്നാണ് കേസ്. വയനാട്ടിലെ കോളനിയിലെ കൂരയിലാണ് ഇവർ താമസിച്ചിരുന്നത്. അമ്മ ജോലിക്ക് പോവുകയും സഹോദരങ്ങൾ വീടിനു പുറത്ത് കളിക്കുകയും ചെയ്യുന്ന സമയത്തായിരുന്നു പീഡനം. പെൺകുട്ടി കോഴിക്കോട് മെഡിക്കൽ കോളേജിൽ ആൺകുഞ്ഞിന് ജന്മം നല്കിയിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ വർധനവ്. ഇന്ന് 22 കാരറ്റ് ഒരു...

ഒരു വയസുകാരിയുടെ ശരീരത്തില്‍ സൂചി കുടുങ്ങിയ സംഭവം : കോട്ടയം മെഡിക്കൽ കോളജിൽ നിന്ന്...

0
പാലാ: കോട്ടയത്ത് ഒരു വയസുകാരിയുടെ ശരീരത്തില്‍ സൂചി കുടുങ്ങിയ സംഭവത്തില്‍ കോട്ടയം...

കേരളത്തെ സംഘപരിവാറിന്‍റെ ആലയത്തിൽ കെട്ടരുത് ; പിഎം ശ്രീ പദ്ധതി നടപ്പിലാക്കുന്നതിനെതിരെ ഐഎസ്എം

0
കോഴിക്കോട്: പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി ഐഎസ്എം....

പോലീസ് സ്പോർട്സ് മീറ്റ് ദീപശിഖാപ്രയാണം ; തിരുവനന്തപുരം നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം

0
തിരുവനന്തപുരം : പോലീസ് സ്പോർട്സ് മീറ്റിന്റെ ഭാഗമായി നടക്കുന്ന ദീപശിഖാ പ്രയാണത്തോടനുബന്ധിച്ച്...