പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഒരു വർഷത്തിലേറെ പീഡിപ്പിച്ചു ; മൂന്ന് പോലീസുകാർക്കെതിരെ കേസ്

For full experience, Download our mobile application:
Get it on Google Play

രാജസ്ഥാൻ : പതിനെട്ടുകാരിയെ ഒരു വർഷത്തിലേറെ പീഡിപ്പിച്ച പോലീസുകാർക്കെതിരെ കേസ്. രാജസ്ഥാനിലെ അൽവാർ ജില്ലയിലാണ് മൂന്ന് കോൺസ്റ്റബിൾമാർ കുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. പീഡന വിവരം പുറത്ത് പറഞ്ഞാൽ സഹോദരനെ കള്ളക്കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും ആരോപണം. ശനിയാഴ്ച വൈകീട്ട് ഇര അമ്മയ്‌ക്കൊപ്പം എസ്‌പി ഓഫീസിലെത്തി പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിയുന്നത്. റെയ്‌നി പോലീസ് സ്‌റ്റേഷനിലും രാജ്ഗഡ് സർക്കിൾ ഓഫീസറുടെ ഓഫീസിലും മലാഖേഡ പോലീസ് സ്‌റ്റേഷനിലും നിയമിച്ചിട്ടുള്ള കോൺസ്റ്റബിൾമാർക്കെതിരെയാണ് പരാതി. റെയ്‌നി പോലീസ് സ്റ്റേഷൻ രാജ്ഗഡ് സർക്കിളിന് കീഴിലാണ്.

ഒരു വർഷത്തിലേറെയായി പ്രതികൾ തന്നെ പീഡിപ്പിക്കുകയാണെന്ന് പെൺകുട്ടി പരാതിയിൽ പറയുന്നു. പീഡനം നടക്കുമ്പോൾ കുട്ടി പ്രായപൂർത്തിയായിരുന്നില്ലെന്നും പോലീസ് സൂപ്രണ്ട് ആനന്ദ് ശർമ്മ വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തിൽ കോൺസ്റ്റബിൾമാർക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 376-ഡി (കൂട്ടബലാത്സംഗം), കുട്ടികളെ ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്ന് സംരക്ഷിക്കൽ (പോക്‌സോ) ആക്ട് എന്നിവ ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരമാണ് റെയ്‌നി പോലീസ് സ്റ്റേഷനിൽ കേസെടുത്തിരിക്കുന്നത്. പോലീസുകാരെ പോസ്റ്റിംഗ് സ്ഥലങ്ങളിൽ നിന്ന് തിരികെ വിളിച്ചിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​ബോംബ് ഭീഷണി സന്ദേശത്തെ തുടർന്ന് അഹമ്മദാബാദിൽ ഇൻഡിഗോ വിമാനത്തിന്റെ അടിയന്തര ലാൻഡിങ്

0
ന്യൂഡല്‍ഹി: ബോംബ് ഭീഷണിയെ തുടര്‍ന്ന് അഹമ്മദാബാദ് വിമാനത്താവളത്തില്‍ അടിയന്തര ലാൻഡിങ് നടത്തി...

പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നത് 44 ലക്ഷത്തോളം പേർ; ബിഹാറിൽ സ്ഥിതി ഗുരുതരമെന്ന് റിപ്പോർട്ട്

0
പാട്‌ന: ബിഹാറില്‍ 14 ജില്ലകള്‍ പ്രളയ ദുരിതത്തില്‍. പ്രളയത്തില്‍ 44 ലക്ഷം...

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം; കർശന സുരക്ഷാ മാനദണ്ഡങ്ങൾ ആവശ്യപ്പെട്ടുള്ള ഹർജിയിൽ കേന്ദ്ര സർക്കാരിന്...

0
ദില്ലി: 18 വയസ്സിന് താഴെയുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് കർശന...

മലയിൻകീഴിലെ ദാരുണ സംഭവം ; കുഞ്ഞിന്റെ കൊലപാതകത്തിന് പിന്നിൽ കുടുംബവഴക്കെന്ന് സംശയം

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒന്നരവയസ്സുകാരിയെ അമ്മ കഴുത്തറുത്ത് കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങള്‍...