കൊല്ലം പുന്തലത്താഴത്ത് നിന്ന് കാണാതായ അമ്മയെയും രണ്ട് മക്കളെയും കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

കൊല്ലം: പുന്തലത്താഴത്ത് നിന്ന് കാണാതായ അമ്മയെയും മക്കളെയും കണ്ടെത്തി. തമിഴ്നാട് മധുരയിൽ നിന്നാണ് ഇവരെ കണ്ടെത്തിയത് 18-ാം തീയതി മുതലാണ് യുവതിയെയും 12 , മൂന്നര വയസുള്ള മക്കളെയും കാണാതായത്. ക്ഷേത്രദർശനത്തിനായി പോയ അമ്മയെയും രണ്ടു മക്കളെയും കാണാതാകുകായിരുന്നു. പോലീസിൽ പരാതിയുമായി കാണാതായ യുവതിയുടെ ഭർതൃവീട്ടുകാർ രം​ഗത്തെത്തിയിരുന്നു. ഇരവിപുരം സ്വദേശിയായ യുവതിയെയും ഇവരുടെ 12 വയസ്സുള്ള ആൺകുട്ടിയെയും മൂന്നര വയസ്സുള്ള പെൺകുട്ടിയെയുമാണ് കാണാതായത്. കഴിഞ്ഞ ഞായറാഴ്ച മുതൽ മൂന്നുപേരെയും കാണാനില്ലെന്നാണ് ഭർതൃവീട്ടുകാർ ഇരവിപുരം പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. ക്ഷേത്ര ദർശനത്തിന് പോകുന്നു എന്ന് പറഞ്ഞാണ് ഇവർ കാറുമായി വീട്ടിൽ നിന്ന് ഇറങ്ങിയത്. വൈകുന്നേരമായിട്ടും മടങ്ങി വരാതായതോടെ ഫോണിൽ വിളിച്ചു. എന്നാൽ സ്വിച്ച് ഓഫ് ആയതോടെ വീട്ടുകാർ ഇരവിപുരം പോലീസിൽ പരാതി നൽകുകയായിരുന്നു.

പോലീസ് നടത്തിയ അന്വേഷണത്തിൽ ഇവർ സഞ്ചരിച്ച കാർ തെന്മല കടന്ന് തമിഴ്നാട്ടിലേക്കു പോകുന്നതായി സിസിടിവി ദൃശ്യത്തിൽ കണ്ടെത്തിയിരുന്നു. ഇവർ തമിഴ്നാട്ടിൽ ഉള്ളതായി വിവരം ലഭിച്ചു. ഇൻഷുറൻസ് കമ്പനിയിലെ ജീവനക്കാരിയുടെ ഭർത്താവ് വിദേശത്താണ്. വിവരം അറിഞ്ഞ് ഭർത്താവ് നാട്ടിലെത്തിയിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതിക്ഷാമം നേരിടാൻ കൂട്ടായ ശ്രമം വേണം; ഓഫീസുകളിലെ ഉപയോഗം കുറയ്ക്കാൻ ജീവനക്കാരോട് ആഹ്വാനം ചെയ്ത്...

0
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കെഎസ്ഇബി ജീവനക്കാരോട് മാതൃകയാകാൻ...

യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളി-തിരുവനന്തപുരം സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചു; സർവീസ് നാളെ രാവിലെ ആരംഭിക്കും

0
ബെം​ഗളൂരു: തിരുവനന്തപുരത്തേക്ക് സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് റെയിൽവേ. ഹുബ്ബള്ളി-തിരുവനന്തപുരം സ്പെഷ്യൽ ട്രെയിനാണ്...

നഷ്ടപ്പെട്ടത് രണ്ട് ജീവനുകൾ; ഷെഡിനുള്ളിലെ പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ അധികൃതരുടെ വീഴ്ചയെന്ന്...

0
ചെന്നൈ: തമിഴ്‌നാട്ടിലെ കാഞ്ചീപുരം ജില്ലയിൽ ടാർപോളിൻ ഷെഡിനുള്ളിൽ പ്രസവിച്ച 44-കാരിയും നവജാതശിശുവും...

ഔദ്യോഗിക പരിപാടിയിലേക്ക് ക്ഷണിച്ചില്ല : ചൂണ്ടിക്കാട്ടി ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷനെതിരെ സ്പീക്കർക്ക് എം.പി പരാതി നൽകി

0
ന്യൂഡൽഹി: ലക്ഷദ്വീപിൽ ഉപരാഷ്ട്രപതി പങ്കെടുത്ത ഔദ്യോഗിക പരിപാടിയിൽ തന്നെ ക്ഷണിക്കാത്തതിൽ ലക്ഷദ്വീപ്...