അന്താരാഷ്ട വിപണിയിൽ നത്തിങ് സ്മാർട്ഫോണുകൾ പ്രവർത്തനം അവസാനിപ്പിക്കുമെന്ന് അഭ്യൂഹം ; വിശദീകരണവുമായി കമ്പനി

For full experience, Download our mobile application:
Get it on Google Play

അന്താരാഷ്ട്ര വിപണിയിൽ നിന്ന് ചൈനീസ് സ്മാർട്ഫോൺ ബ്രാൻഡായ വൺപ്ലസ് പിൻമാറുകയാണെന്ന അഭ്യൂഹത്തിന് പിന്നാലെ ബ്രിട്ടീഷ് സ്മാർട്ഫോൺ ബ്രാൻഡായ നത്തിങ്ങുമായി ബന്ധപ്പെട്ടും സമാനമായ വാർത്തകൾ വരുന്നു. വിവിധ രാജ്യങ്ങളിൽ നത്തിങ് പ്രവർത്തനം അവസാനിപ്പിക്കാനൊരുങ്ങുന്നുവെന്നും കൂട്ടപ്പിരിച്ചുവിടൽ നടക്കുകയാണെന്നുമുള്ള അഭ്യൂഹങ്ങളാണ് പ്രചരിച്ചത്. എന്നാൽ ഈ വാർത്തകൾ നിഷേധിച്ച് കമ്പനി രംഗത്തെത്തി. പന്ത്രണ്ടിലധികം വിദേശ വിപണികളിൽ നിന്ന് നത്തിങ് പിന്മാറാൻ ആലോചിക്കുന്നുവെന്നും ലണ്ടൻ, ചൈന എന്നിവിടങ്ങളിലെ ഗവേഷണ വിഭാഗങ്ങളിൽ ഉൾപ്പെടെ വ്യാപകമായി ജീവനക്കാരെ പിരിച്ചുവിടുകയാണെന്നുമായിരുന്നു ഡിജിറ്റ് പുറത്തുവിട്ട റിപ്പോർട്ടിൽ പറഞ്ഞിരുന്നത്.

ഇതിന് പുറമെ നത്തിങ്ങിന്റെ പുതിയ നത്തിങ് ഫോൺ (4ബി) മോഡലിന്‍റെ വിപണിയിലെ പ്രകടനം മോശമാണെന്നും ആഗോള തലത്തിൽ ഇതുവരെ 20000 ഫോണുകൾ മാത്രമാണ് വിറ്റഴിച്ചതെന്നും റിപ്പോർട്ടിൽ അവകാശപ്പെട്ടു. എന്നാൽ, ഈ വാർത്തകളെല്ലാം വ്യാജമാണെന്ന് കമ്പനിയുടെ സഹസ്ഥാപകൻ ആകിസ് ഇവാഞ്ചലിഡിസ് എക്സിൽ പങ്കുവെച്ച പോസ്റ്റിൽ വ്യക്തമാക്കി. ഫോൺ (4ബി) ആദ്യ ദിവസം തന്നെ 29537 മോഡലുകൾ വിറ്റഴിഞ്ഞിട്ടുണ്ടെന്നും അത് ആ റേഞ്ചിലെ റെക്കോഡ് വില്പനയാണെന്നും അദ്ദേഹം വ്യക്തമാക്കി. പുതിയ വളർച്ചാ ഘട്ടത്തിലേക്ക് കടക്കുന്നതിനായി കമ്പനി തങ്ങളുടെ പ്രവർത്തനങ്ങൾ പുനഃക്രമീകരിക്കുകയാണെന്ന് ഇവാഞ്ചലിഡിസ് പറയുന്നു.

ഇതിന്റെ ഭാഗമായി എഐ കേന്ദ്രീകൃതമായ പുതിയ ബിസിനസ് യൂണിറ്റ് ഉൾപ്പടെ പ്രത്യേക വാണിജ്യ യൂണിറ്റുകൾ ആരംഭിക്കുമെന്നും, പ്രവർത്തനക്ഷമത വർധിപ്പിക്കുന്നതിനായി ഓരോ രാജ്യങ്ങളേയും പ്രാദേശിക ഹബ്ബുകളാക്കി മാറ്റുകയാണെന്നും അദ്ദേഹം പറഞ്ഞു. ഈ പുനഃക്രമീകരണം ചില തസ്തികകളിലുള്ള ജീവനക്കാരെ ബാധിച്ചിട്ടുണ്ടെന്ന് അദ്ദേഹം സമ്മതിക്കുന്നുണ്ട്. എന്നാൽ റിപ്പോർട്ടുകളിൽ പറയുന്നതുപോലെ അത് വലിയ തോതിലുള്ള പിരിച്ചുവിടലുകൾ അല്ലെന്നും കണക്കുകൾ പെരുപ്പിച്ചു കാണിക്കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിണറായിയുടെ കൈകൾ ശുദ്ധമാണെന്ന് പറഞ്ഞിട്ട് കാര്യമില്ല, രേഖകളാണ് സംസാരിക്കേണ്ടതെന്ന് കെ. സുധാകരൻ

0
കണ്ണൂർ: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പിണറായി വിജയനെതിരെ പ്രതികരണവുമായി കോണ്‍ഗ്രസ്...

ഇടുക്കിയിൽ ഒരു വയസ് പ്രായമുള്ള ഇരട്ടക്കുട്ടികൾ ദാരുണമായി മരിച്ചു; കുഞ്ഞുങ്ങൾ തിന്നർ കുടിച്ചതായി പിതാവിന്റെ...

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സ് പ്രായമുള്ള രണ്ട് കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം....

വൈദ്യുതിക്ഷാമം നേരിടാൻ കൂട്ടായ ശ്രമം വേണം; ഓഫീസുകളിലെ ഉപയോഗം കുറയ്ക്കാൻ ജീവനക്കാരോട് ആഹ്വാനം ചെയ്ത്...

0
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കെഎസ്ഇബി ജീവനക്കാരോട് മാതൃകയാകാൻ...

യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളി-തിരുവനന്തപുരം സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചു; സർവീസ് നാളെ രാവിലെ ആരംഭിക്കും

0
ബെം​ഗളൂരു: തിരുവനന്തപുരത്തേക്ക് സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് റെയിൽവേ. ഹുബ്ബള്ളി-തിരുവനന്തപുരം സ്പെഷ്യൽ ട്രെയിനാണ്...