കൊല്ലം നഗരത്തെ ഭീതിയിലാഴ്ത്തി കൊലപാതക പരമ്പര ; പിന്നിൽ സീരിയൽ കില്ലറെന്ന് സംശയം

For full experience, Download our mobile application:
Get it on Google Play

കൊല്ലം : നഗരമധ്യത്തിൽ നടന്ന രണ്ട് കൊലപാതകങ്ങൾക്ക് പിന്നിൽ ഒരു സീരിയൽ കില്ലർ ആണോ എന്ന സംശയത്തിൽ പോലീസ്. ഏപ്രിൽ 19-നും മെയ് 25-നും നടന്ന ഈ കൊലപാതകങ്ങൾ തമ്മിൽ വലിയ സമാനതകളുണ്ടെന്ന് പോലീസ് കണ്ടെത്തി. കല്ലുവാതുക്കലിൽ നിർമ്മാണത്തിലിരുന്ന കെട്ടിടത്തിന് മുകളിൽ ഒരു വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. തലയിൽ നിന്നും ചോരവാർന്ന നിലയിലായിരുന്നു മൃതദേഹം പോലീസ് കണ്ടെടുത്തത്. കൊല്ലം കമ്മീഷണർ ഓഫീസിന് സമീപം മറ്റൊരു വയോധികനെ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. കഴുത്തിൽ തോർത്ത് മുറുക്കി കൊലപ്പെടുത്തിയ രീതിയിലായിരുന്നു ഈ മൃതദേഹം ഉണ്ടായിരുന്നത്.

മരിച്ച രണ്ട് പേരും കടവരാന്തകളിലും തെരുവോരങ്ങളിലും അന്തിയുറങ്ങുന്നവരായിരുന്നു എന്നത് ഈ രണ്ട് കേസുകളും തമ്മിലുള്ള പ്രധാന സമാനതയായി പോലീസ് ചൂണ്ടിക്കാട്ടുന്നു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നും ഒരു തമിഴ്നാട് സ്വദേശിയാണ് കൊലപാതകങ്ങൾക്ക് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കല്ലുവാതുക്കലിലും കൊല്ലം നഗരമധ്യത്തിലും ഇതേ വ്യക്തിയുടെ സാന്നിധ്യം പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ പ്രതി എന്ന് സംശയിക്കുന്ന ആളുടെ ലുക്കൗട്ട് നോട്ടീസ് പോലീസ് പുറത്തുവിട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൈക്കൂലി വാങ്ങുന്നതിനിടെ ഭൂരേഖ തഹസില്‍ദാര്‍ പിടിയിലായ കേസ് : സഹായം നൽകിയ മുൻ...

0
കൊച്ചി: കൈക്കൂലി വാങ്ങുന്നതിനിടെ ഭൂരേഖ തഹസില്‍ദാര്‍ പിടിയിലായ കേസില്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ച...

സ്വന്തം പിതാവിനെ കൊന്ന ശേഷം ഒളിവിൽ കഴിയാൻ കേരളത്തിലെത്തി; യുവാവ് പോലീസിന്റെ പിടിയിൽ

0
തിരുവനന്തപുരം: അച്ഛനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം കേരളത്തിലെത്തിയ പശ്ചിമ ബംഗാള്‍ സ്വദേശിയെ...

ജനങ്ങളുടെ എതിർപ്പ് സർക്കാരിന് വിനയാകും; പി.എം.ശ്രീ പദ്ധതിക്കെതിരെ മുന്നറിയിപ്പുമായി യൂത്ത് ലീഗ് രംഗത്ത്

0
മലപ്പുറം: പിഎം ശ്രീയില്‍ സംസ്ഥാന സര്‍ക്കാരിന് മുന്നറിയിപ്പുമായി യൂത്ത് ലീഗ്. പിഎം...

ശ്രീകൃഷ്ണ ജയന്തി ആഘോഷം: ബാലഗോകുലത്തിന്റെ ശോഭയാത്ര ഉദ്ഘാടനം ചെയ്ത് സർവകലാശാല വൈസ് ചാൻസലർ

0
തൃശൂര്‍: ബാലഗോകുലത്തിന്റെ ശോഭയാത്ര ഉദ്ഘാടനം ചെയ്ത് വൈസ് ചാന്‍സലര്‍. കാര്‍ഷിക സര്‍വകലാശാല...