ഗവര്‍ണര്‍ക്ക് ബില്ലുകളില്‍ ഒപ്പിടാതിരിക്കാനാവില്ല : സ്പീക്കര്‍

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍ : നിയമസഭ പാസാക്കുന്ന ബില്ലുകളില്‍ ഒപ്പിടാതിരിക്കാന്‍ ഗവര്‍ണര്‍ക്കാവില്ലെന്ന് സ്പീക്കര്‍ എ.എന്‍.ഷംസീര്‍. കണ്ണൂര്‍ പ്രസ്സ് ക്ലബില്‍ മീറ്റ് ദി പ്രസ്സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യക്തിപരമായി അഭിപ്രായങ്ങളുണ്ടാകും. എന്നാല്‍ സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ നല്ല സഹകരണമാണുള്ളത്. സര്‍വകലാശാല നിയമ (ഭേദഗതി) ബില്ലില്‍ ഗവര്‍ണര്‍ ഒപ്പിടുമെന്നാണ് വിശ്വാസം. ഒപ്പിടേണ്ടത് ഭരണഘടനാപരമായ ബാധ്യതയാണ്. ജനാധിപത്യത്തില്‍ ജനങ്ങളാണ് യജമാനന്മാര്‍. ജനപ്രതിനിധികള്‍ പാസാക്കുന്ന നിയമം ഗവര്‍ണറും അംഗീകരിക്കണം.

സഭാസമ്മേളനം ചേരുന്ന കാര്യത്തില്‍ ഇന്ത്യയില്‍ ഒന്നാം സ്ഥാനത്താണ് കേരളം. വര്‍ഷത്തില്‍ 55 -60 ദിവസം വരെ കേരള നിയമസഭ ചേരാറുണ്ട്. കോവിഡ് കാലത്തുപോലും 61 ദിവസം ചേര്‍ന്നത് കേരള നിയമസഭയെ വേറിട്ട് നിര്‍ത്തുന്നു. ലോക്സഭയും രാജ്യസഭയുമൊക്കെ ചര്‍ച്ചയില്ലാതെ നിയമം പാസാക്കുന്നത് സംബന്ധിച്ച്‌ ആക്ഷേപം നിലനില്‍ക്കുമ്പോള്‍ കേരള നിയമസഭയുടെ ഈ മാതൃക ഉയര്‍ത്തിക്കാണിക്കാം. നിയമനിര്‍മാണങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കുന്ന സഭയാണ് കേരളത്തിലേത് -ഷംസീര്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാസർഗോഡ് എംഡിഎംഎ കേസ് ; 2 മാസത്തിനിടെ റിയയുടെ അക്കൗണ്ടിൽ നടന്നത് 49...

0
കാസർഗോഡ് : കാലിക്കടവിൽ കോൺഗ്രസ് പ്രവർത്തകൻ ഉൾപ്പെട്ട എംഡിഎംഎ കേസിൽ നിർണ്ണായകമായ...

പിഡബ്ല്യുഡി ക്യാന്റീനിൽ കയറി അടുക്കള സാധനങ്ങൾ മാത്രം മോഷ്‌ടിച്ച് കള്ളൻ

0
തിരുവനന്തപുരം: തിരുവനന്തപുരം പിഎംജിയിലെ പിഡബ്ല്യുഡി ക്യാന്റീനിൽ കയറി അടുക്കള സാധനങ്ങൾ...

സ്വാതന്ത്ര ദിനത്തില്‍ അംഗനവാടികളിൽ സൗജന്യ യൂണിഫോം നൽകി പത്തനംതിട്ട നഗരസഭ കൗൺസിലർ അഡ്വ.ഗീത സുരേഷ്

0
പത്തനംതിട്ട : സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് അംഗനവാടികളിൽ സൗജന്യ യൂണിഫോം നൽകി പത്തനംതിട്ട...

പിറവത്തെ ആറ്റുതീരം പാര്‍ക്ക് മുവാറ്റുപുഴയാറിലേക്ക് ഇടിഞ്ഞ് താഴ്‌ന്നു ; ഒഴിവായത് വൻ ദുരന്തം

0
കൊച്ചി: എറണാകുളം പിറവത്ത് പാർക്ക് ഇടിഞ്ഞ് താണു. പാഴൂർ ആറ്റുതീരം പാർക്കാണ് മൂവാറ്റുപുഴയാറിലേക്ക്...