ചിറ്റാർ സ്വദേശി ഹൃദയാഘാതം മൂലം മസ്കറ്റിൽ നിര്യാതനായി

For full experience, Download our mobile application:
Get it on Google Play

മസ്കറ്റ് : പത്തനംതിട്ട ചിറ്റാർ സ്വദേശി ഒമാനിൽ ഹൃദയാഘാതം മൂലം നിര്യാതനായി. ചിറ്റാർ നീലിപിലാവ് താഴത്തേതിൽ ശശി(58) ഒമാനിലെ ആശുപത്രിയിൽ വെച്ച് ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായത്. പുതിയ ജോലിക്കായി ഒമാനിൽ എത്തി അഞ്ചാം ദിവസമാണ് ശശിക്ക് താമസ സ്ഥലത്ത് വെച്ച് ഹൃദയാഘാതം ഉണ്ടായത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു. കഴിഞ്ഞ കുറച്ചുദിവസമായി ഒമാനിലെ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. അടിയന്തിരശാസ്ത്രക്രിയ നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ദുബായിൽ ജോലി ചെയ്യുന്ന ഭാര്യ സ്മിതയും നാട്ടിൽ നിന്നും മകൻ ശരത്തും രോഗവിവരം അറിഞ്ഞ് ഒമാനിൽ എത്തിയിരുന്നു. മൃതദേഹം നാട്ടിൽ എത്തിച്ച് സംസ്കരിക്കുന്നതിനുള്ള നടപടികൾ ഇന്ത്യൻ എംബസിയുമായി ചേർന്ന് നടക്കുന്നു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ടെന്ന യുഡിഎഫ് തീരുമാനത്തിനെതിരെ പി രാജീവ്

0
കൊച്ചി: പി എം ശ്രീ പദ്ധതിയുമായി മുന്നോട്ട് പോകാനുള്ള യു ഡി...

ജന്തർ മന്തറിലെ പ്രതിഷേധം : ജൂലൈ 29 വരെ പ്രതിഷേധക്കാർക്കെതിരെ രജിസ്റ്റർ ചെയ്തത് 13...

0
ഡൽഹി : ജന്തർ മന്തറിൽ നീറ്റ് പരീക്ഷാക്രമക്കേടുകളുമായി ബന്ധപ്പെട്ട് നടന്ന പ്രതിഷേധങ്ങളിൽ...

അനുമതിയില്ലാത്ത വിദേശയാത്ര : എഡിജിപി എസ്. ശ്രീജിത്തിന് അനുകൂലമായ സർക്കാർ റിപ്പോർട്ട് ഹൈക്കോടതി തള്ളി

0
തിരുവനന്തപുരം: അനുമതി ഇല്ലാതെ വിദേശ യാത്ര നടത്തിയ എഡിജിപി എസ് ശ്രീജിത്തിന്...

കാവേരി നദീജല വിഷയത്തിൽ കർണാടകയിൽ തമിഴ്നാട് മുഖ്യമന്ത്രി വിജയ്ക്കെതിരെ പ്രതിഷേധം

0
ബെംഗളൂരു: കാവേരി നദീജല വിഷയത്തിൽ കർണാടകയിൽ തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ്...