കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി ദോഹയിൽ നിര്യാതനായി

For full experience, Download our mobile application:
Get it on Google Play

ദോഹ : കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി ഖത്തറിലെ ദോഹയിൽ നിര്യാതനായി. കാഞ്ഞിരപ്പള്ളി കല്ലുങ്കൽ, വിഴിക്കത്തോട് (കല്ലറക്കാവ്) സ്വദേശി പി.എസ്. മുഹമ്മദ്‌ ഇസ്മായിൽ (82) ആണ് ദോഹയിൽ മരണപ്പെട്ടത്. ദീർഘകാലം ഖത്തറിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്നു. ജോലിയിൽ നിന്നും വിരമിച്ച ശേഷം നാട്ടിലും ഖത്തറിലുമായി വിശ്രമ ജീവിതം നയിച്ചു വരികയായിരുന്നു. അസുഖത്തെ തുടർന്ന് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഖത്തറിലെ ഹമദ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ: ഷൈല (എരുമേലി മാളികവീട്ടിൽ കുടുബംഗം). മക്കൾ: നജീം (മിനിസ്ട്രി ഓഫ് മുനിസിപ്പാലിറ്റി), നിയാസ് (ബീമാ ഇൻഷുറൻസ്), സജ്‌ന (ബംഗളൂരു). മരുമക്കൾ: സജ്‌ന ഹാരിസ്, ഷമീർ മുഹമ്മദ്‌, റോഷ്‌ന ഹാരിസ്. മൃതദേഹം കബറടക്കാനുള്ള നടപടിക്രമങ്ങൾ പ്രവാസി വെൽഫെയർ റിപ്രാടിയേഷൻ ടീമിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു. നടപടിക്രമങ്ങൾ പൂർത്തിയാക്കി മയ്യത്ത് വ്യാഴാഴ്ച മഗ്‌രിബ് നമസ്കാരനന്തരം ഖത്തറിലെ അബൂഹമൂർ ഖബർസ്ഥാനിൽ ഖബറടക്കും.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033, e mail – [email protected]

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ട്രെയിനിൽ സ്ത്രീകൾക്കുനേരെ അശ്ലീല ആംഗ്യം ; ഡിഎഫ്ഒയ്ക്ക് എതിരെ കേസ്

0
കാസർകോട് : ട്രെയിനിൽ യാത്രക്കാരികൾക്കുനേരെ അശ്ലീല ആംഗ്യം കാണിച്ചെന്ന പരാതിയിൽ കാസർകോട്...

യുവതിയെ ആക്രമിച്ച് സ്വര്‍ണമാല കവര്‍ന്ന കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍

0
തൃശൂര്‍: യുവതിയെ ആക്രമിച്ച് സ്വര്‍ണമാല കവര്‍ന്ന കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍....

ഊബർ ടാക്സി ഡ്രൈവറെ ഭീഷണിപ്പെടുത്തി കാർ തട്ടിയെടുത്ത കേസിൽ പ്രതി പിടിയിൽ

0
തിരുവനന്തപുരം: ഊബർ ടാക്‌‌സി വിളിച്ച ശേഷം ഡ്രൈവറെ ഭീഷണിപ്പെടുത്തി കാർ തട്ടിയെടുത്ത...

അലക്ഷ്യമായി പിന്നോട്ടോടിച്ച കാർ തട്ടി റോഡിൽ വീണ സ്കൂട്ടർ യാത്രികൻ ലോറി കയറി മരിച്ചു

0
തിരുവനന്തപുരം: കാർ തട്ടി റോഡിൽ വീണ യുവാവ് എതിർദിശയിൽ നിന്നുവന്ന ലോറിക്കടിയിൽപ്പെട്ട്...