സലാല : കോഴിക്കോട് പെരുമണ്ണ സ്വദേശി ഹിജാസ് സലാലയില്‍ കുഴഞ്ഞുവീണു മരിച്ചു. ജോലി കഴിഞ്ഞു താമസ സ്ഥലത്തേക്കു പോകുന്ന വഴിയിലാണ് കുഴഞ്ഞു വീണത്. ഉടന്‍ സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മേയ് 15ന് നാട്ടില്‍ പോകാനിരിക്കെയാണു മരണം.
എം ആര്‍ ഗ്രൂപ്പ് ഓഫ് കമ്പനീസിലെ അല്‍ അംരി റെഡിമെയ്ഡ് ഷോപ്പില്‍ ജോലി ചെയ്തുവരികയായിരുന്നു. കഴിഞ്ഞ എട്ടു വര്‍ഷമായി ഒമാനിലുണ്ട്. രണ്ടു ദിവസം മുമ്പ് ഹിജാസിന്റെ അമ്മ മരിച്ചിരുന്നു. ഭാര്യ – ജുമൈലത്ത്. മക്കള്‍ – ഷിഹാബുദ്ദീന്‍, ഫാത്വിമ ഷെമീല, ജലാലുദ്ദീന്‍. ഖബറടക്കം സലാലയില്‍.