ആശുപത്രികളിൽ ബെഡ് കിട്ടിയില്ല ; കോവിഡ് ബാധിച്ച മൂന്ന് സുഹൃത്തുക്കളുമായി ബാംഗ്ലൂര്‍ നിന്നും കണ്ണൂരിലേക്ക് കാറില്‍

For full experience, Download our mobile application:
Get it on Google Play

പയ്യന്നൂർ : എടാട്ട് താമരംകുളങ്ങരയിലെ ഡിവൈഎഫ്ഐ പ്രവർത്തകൻ മുകേഷിന് മുന്നിൽ നന്ദി പറയാൻ വാക്കുകളില്ലാതെ വിതുമ്പുകയാണ് അഞ്ചരക്കണ്ടിയിലെ ജിമേഷും ജിജേഷും കൊളച്ചേരിയിലെ മൻസൂറും. ഈ മൂന്നു സുഹൃത്തുക്കളെയും കോവിഡ് മഹാമാരിക്ക് മുന്നിൽ നിന്ന് രക്ഷപെടുത്തി ജീവിതത്തിലേക്ക് കൈപിടിച്ച് ഉയർത്തിയ ആത്മമിത്രമാണ് മുകേഷ്.

നാലുപേരും ബെംഗളൂരുവിലാണ് ജോലി ചെയ്തിരുന്നത്. മുകേഷിന് ബേക്കറി ബിസിനസായിരുന്നു. അടുത്ത ഷോപ്പുകളിലുള്ള സുഹൃത്തുക്കൾ കോവിഡ് ലക്ഷണം കാണിച്ചു തുടങ്ങുകയും കൂട്ടത്തിൽ ഒരാളുടെ നില ഗുരുതരമാവുകയും ചെയ്തു. ബെംഗളൂരുവിലെ ആശുപത്രികളിൽ ബെഡ് കിട്ടില്ലെന്ന് കണ്ടതോടെ മുകേഷ് മൂന്നു പേരെയും തന്റെ കാറിൽ കയറ്റി നാട്ടിലേക്ക് വന്നു. അച്ഛനോടും അമ്മയോടും ചേച്ചിയുടെ വീട്ടിലേക്ക് മാറി താമസിക്കാൻ നിർദേശിച്ച മുകേഷ് മൂന്നു പേരെയും വീട്ടിൽ കൊണ്ടുവന്ന് മുകളിലത്തെ നിലയിൽ താമസിപ്പിച്ചു. അവർക്കു വേണ്ട ഭക്ഷണം പാകം ചെയ്തു നൽകി.

നാലുപേരും ആർടിപിസിആർ ടെസ്റ്റിന് വിധേയരായി. മുകേഷ് ഒഴികെ 3 പേരും പോസിറ്റീവ്. 2 പേരുടെ നില വഷളാകാൻ തുടങ്ങിയതോടെ പരിയാരം മെഡിക്കൽ കോളജിലേക്ക് മാറ്റി. ഒരാഴ്ചത്തെ ചികിത്സയ്ക്ക് ശേഷം മൂന്നുപേരും നെഗറ്റീവായി. അപ്പോഴേക്കും മുകേഷ് പോസിറ്റീവായി. ഇപ്പോൾ മുകേഷും രോഗമുക്തി നേടി നെഗറ്റീവായി. കോവിഡ് പോസിറ്റീവായിട്ടും ആത്മമിത്രം ചേർത്തു പിടിച്ചതിനാൽ ജീവൻ തിരിച്ചുകിട്ടിയ സന്തോഷത്തിലാണ് മൂന്നു സുഹൃത്തുക്കളും. ബെംഗളൂരുവിൽ തന്നെയായിരുന്നുവെങ്കിൽ ജീവൻ പോലും നഷ്ടമാകുമെന്ന് ഈ സുഹൃത്തുക്കൾ പറയുന്നു. താമരംകുളങ്ങരയിലെ എം.പി.ഗംഗാധരന്റെ മകനാണ് മുകേഷ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മസ്തിഷ്കമരണം സംഭവിച്ച 16-കാരന്റെ അവയവങ്ങൾ മൂന്നുപേർക്ക് പുതുജീവനേകും ; മാതൃകയായി കുടുംബം

0
കോഴിക്കോട്: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് മസ്തിഷ്ക മരണം സംഭവിച്ച പ്ലസ്...

ഓണാഘോഷത്തിനിടെ അച്ചടക്കലംഘനം ; തിരുവനന്തപുരത്ത് മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് പോലീസ് സ്റ്റേഷനിൽ നടന്ന ഓണാഘോഷത്തിനിടെ അച്ചടക്കരഹിതമായി പെരുമാറിയതിന്...

തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്

0
കൊച്ചി: തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്....

തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

0
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ വോട്ടർമാർ...