കോഴിക്കോട് സ്വദേശി മരിച്ചത്‌ ചവിട്ടേറ്റ് ; ആന്തരികരക്തസ്രാവമെന്ന് റിപ്പോർട്ട്

For full experience, Download our mobile application:
Get it on Google Play

തിരൂർ: കെ.ജി. പടിയിൽ ബിവറേജസ് കോർപ്പറേഷൻ ഔട്ട്‌ലെറ്റിനു സമീപം കഴിഞ്ഞദിവസം കോഴിക്കോട് സ്വദേശി മരിച്ചത്‌ ചവിട്ടേറ്റ്. സംഭവത്തിൽ യുവാവ് അറസ്റ്റിലായി. താനൂർ ചീരാൻ കടപ്പുറം സ്വദേശി അരയന്റെപുരക്കൽ ആബിദിനെ(35)യാണ് തിരൂർ പോലീസ് അറസ്റ്റുചെയ്തത്. കോഴിക്കോട് കുറ്റിച്ചിറ സ്വദേശി കോയേന്റെതൊടുകയിൽ ഹംസക്കോയ(49) യെയാണ് ശനിയാഴ്ച രാവിലെ ഔട്ട്‌ലെറ്റിനുസമീപമുള്ള കെട്ടിടത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. വെള്ളിയാഴ്ച ഉച്ചയോടെ വാക്‌തർക്കത്തിനിടെ ഹംസക്കോയ അടിവയറ്റിൽ ചവിട്ടേറ്റതിനെത്തുടർന്ന് മരിച്ചെന്നാണ് പോലീസ് പറയുന്നത്. ഇയാളെ ആബിദ് ചവിട്ടുന്ന സി.സി.ടി.വി. ദൃശ്യം പോലീസ് തെളിവായി ശേഖരിച്ചിരുന്നു. തുടർന്നാണ് താനൂരിൽനിന്നു പിടികൂടിയത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കുടലിനേറ്റ പരിക്കുമൂലമുള്ള ആന്തരികരക്തസ്രാവമാണ് മരണകാരണമെന്നു പറയുന്നുണ്ട്.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പന്തളം കരിഞ്ഞാലി പുഞ്ചയിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി

0
പന്തളം : കരിഞ്ഞാലി പുഞ്ചയിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി. ചെറുമല പ്ലാവിള...

ഇടുക്കി കാമാക്ഷിയിൽ അശാസ്ത്രീയ ചെക്ക് ഡാം നിർമ്മാണം : വീടുകളിലും കൃഷിയിടങ്ങളിലും വെള്ളം കയറി

0
ഇടുക്കി: ഇടുക്കി കാമാക്ഷി ഗ്രാമപഞ്ചായത്തിലെ പാറക്കടവിൽ ചെക്ക് ഡാം നിർമ്മാണത്തെ...

ഉദുമ ഗ്രാമപഞ്ചായത്ത് ഭരണം തിരിച്ചുപിടിച്ച് യുഡിഎഫ്

0
കാസർകോട്: കാസർകോട് ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി യുഡിഎഫിലെ കോൺഗ്രസ് പ്രതിനിധി...

പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി

0
കോലഞ്ചേരി: പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതിക്ക് ശിക്ഷ വിധിച്ച്...