ഖത്തറിൽ അപകടത്തിൽ പരിക്കേറ്റ മുക്കം സ്വദേശി മരിച്ചു

For full experience, Download our mobile application:
Get it on Google Play

ദോഹ : വാഹനാപകടത്തിൽ പരിക്കേറ്റ് ഹമദ് മെഡിക്കൽ കോർപറേഷൻ ആശുപ്രതിയില്‍ ചികിത്സയിലായിരുന്ന കോഴിക്കോട് മുക്കം ‍സ്വദേശി മരിച്ചു. ഗോതമ്പ റോഡ് മുറത്തുമൂലയില്‍ ജസീര്‍ (42) ആണ് ഖത്തറിൽ മരിച്ചത്. ഗോതമ്പ് റോഡ് തോണിച്ചാല്‍ ബഷീര്‍-സുബൈദ ദമ്പതികളുടെ മകനാണ്. ജനുവരി മൂന്നിന് വൈകിട്ട് നാലിന് ജസീര്‍ ഓടിച്ച ടാങ്കര്‍ അബൂ നഖ് ല സ്ട്രീറ്റില്‍ മറ്റൊരു ടാങ്കറിനു പുറകിലിടിച്ചായിരുന്നു അപകടം. ഇടിയുടെ ആഘാതത്തില്‍ തെറിച്ചു വീഴുകയും തലക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം. കൾച്ചറൽ ഫോറം റിപാട്രിയേഷൻ വിങ്ങിന്റെ നേതൃത്വത്തിൽ നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കും. ഭാര്യ: റസീന. മക്കൾ: ഫാത്തിമ റജ (മമ്പാട് കോളേജില്‍ ബിരുദ വിദ്യാര്‍ഥി), നജ ഫാത്തിമ (കൊടിയത്തൂര്‍ പി.ടി.എം ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനി), ജസ ഫാത്തിമ (നെല്ലിക്കാപറമ്പ് സി.എച്ച് സ്‌കൂൾ മൂന്നാം ക്ലാസ്). സഹോദരിമാര്‍: സറീന, റഹീന, റസ്‌ല.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃശൂർ പാറളം പഞ്ചായത്ത് ഭരണത്തിൽ നിന്ന് ബിജെപി പുറത്ത്

0
തൃശൂർ: തൃശൂർ പാറളം പഞ്ചായത്ത് ഭരണത്തിൽ നിന്ന് ബിജെപി പുറത്ത്. യുഡിഎഫ്...

അടൂരില്‍ ഇലക്ട്രിക് പോസ്റ്റ്‌ തകര്‍ത്ത ലോറി നിര്‍ത്താതെ പോയി

0
അടൂര്‍ : അടൂര്‍ ഹോളിക്രോസ്സ് - ആനന്ദപ്പള്ളി റോഡില്‍ ഇലക്ട്രിക് പോസ്റ്റിലെ കേബിളില്‍...

തൃക്കളയൂർ ശ്രീ മഹാദേവ ക്ഷേത്രത്തിന്റെ ഭൂമി വ്യാജ പട്ടയങ്ങൾ നിർമ്മിച്ച് തട്ടിയെടുത്തെന്ന് ആരോപിച്ചുള്ള കേസിൽ...

0
ന്യൂഡൽഹി: മലപ്പുറം ജില്ലയിലെ അരീക്കോട് കീഴുപറമ്പ് തൃക്കളയൂർ ശ്രീ മഹാദേവ ക്ഷേത്രത്തിന്റെ...

രമ്യ ഹരിദാസ് എംഎല്‍എയ്ക്കെതിരെ അശ്ലീല പരാമർശം ; ഖേദം പ്രകടിപ്പിച്ച് സിപിഎം ഏരിയ കമ്മിറ്റി...

0
തിരുവനന്തപുരം: രമ്യ ഹരിദാസ് എംഎല്‍എയ്ക്കെതിരെ അശ്ലീല പരാമർശം നടത്തി സിപിഎം...