വിഴിഞ്ഞത്ത് വാണിജ്യ കപ്പലുകൾ മെയ് മാസം മുതൽ എത്തി തുടങ്ങും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: വിഴിഞ്ഞത്ത് വാണിജ്യ കപ്പലുകൾ മെയ് മുതൽ എത്തിത്തുടങ്ങുമെന്ന് അറിയിച്ചു. വിഴിഞ്ഞത്തെ നിർമ്മാണം അതിവേഗമാണ് പുരോഗമിക്കുന്നത്. ഡിസംബറാണ് സമയപരിധിയെങ്കിലും നേരത്തെ കമ്മീഷനിംഗ് പൂർത്തിയാക്കാനാണ് അദാനി ഗ്രൂപ്പിന്റെ ശ്രമം. വിഴിഞ്ഞം തുറമുഖം നിർണായക ഘട്ടത്തിലേക്ക് നീങ്ങുന്നതിനിടെയാണ് തുറമുഖ വകുപ്പ് സിപിഎം ഏറ്റെടുത്തത്. ഒക്ടോബറിൽ ആദ്യ കപ്പലെടുത്തതിന് പിന്നാലെ ക്രെയിനുകളുമായി നാല് കപ്പലുകള്‍ കൂടി തീരമണിഞ്ഞു. നിലവിൽ 15 ക്രെയിനുകളാണ് തുറമുഖത്തുള്ളത്. മാർച്ചോടെ 17 ക്രെയിനുകള്‍ കൂടി എത്തും. നിർമാണം സമയബന്ധിതമായി മുന്നോട്ട് പോകുന്നെന്നാണ് മന്ത്രി വിഎൻ വാസവന്‍റെ നേതൃത്വത്തിൽ ചേർന്ന യോഗവും വിലയിരുത്തിയത്.

വിഴിഞ്ഞത്തെ പുലിമൂട്ട് നിർമ്മാണം പൂർണ്ണതോതിൽ അടുത്തമാസം തീർക്കും. അദാനിക്കുള്ള വിജിഎഫ് ഉടൻ കൊടുക്കും. ഉമ്മൻ ചാണ്ടി സർക്കാരിന്‍റെ കാലത്ത് നടപ്പാക്കിയ പുനരധിവാസ പാക്കേജ് അതേ പോലെ നടപ്പാക്കില്ല. എന്നാൽ മത്സ്യത്തൊഴിലാളികള്‍ക്കുള്ള സഹായം തുടരുമെന്നും ലത്തീൻ സഭയുമായി തർക്കത്തനില്ലെന്നും വാസവൻ വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊല്ലത്ത് പാമ്പ് കടിയേറ്റ് യുവതിക്ക് ദാരുണാന്ത്യം

0
കൊല്ലം: പാമ്പുകടിയേറ്റ് യുവതി മരിച്ചു. കൊല്ലം കടയ്ക്കല്‍ സ്വദേശി ശാലിനി...

ബ്രിക്സ് ഉച്ചകോടിക്കായി ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങ് ശനിയാഴ്ച ഡൽഹിയിൽ എത്തും

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിക്കായി ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങ് ശനിയാഴ്ച ഡൽഹിയിൽ...

തൃക്കാക്കര മോർഫിങ് കേസിൽ അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിച്ച തൃക്കാക്കര പോലീസ് ടെലിഗ്രാം അധികാരികൾക്ക് കത്തയച്ചു

0
കൊച്ചി: തൃക്കാക്കര മോർഫിങ് കേസിൽ അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിച്ച ‘മല്ലു പ്രീമിയം’...

തിരുവനന്തപുരത്ത് 90 കിലോ കഞ്ചാവ് പിടികൂടി

0
തിരുവനന്തപുരം: തിരുവനന്തപുരം വാഴിച്ചലില്‍ വന്‍ കഞ്ചാവ് വേട്ട. 90 കിലോ...