Monday, May 20, 2024 4:24 am

കശുവണ്ടി തൊഴിലാളിയുടെ മാല പൊട്ടിച്ച് കടന്നുകളഞ്ഞ പത്തനംതിട്ട സ്വദേശി അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

കൊല്ലം; കശുവണ്ടി തൊഴിലാളിയുടെ മാല പൊട്ടിച്ച് കടന്നുകളഞ്ഞ പ്രതി പിടിയിൽ. കൊല്ലം ശാസ്താംകോട്ടയിലെ ശൂരനാടാണ് സംഭവം. പത്തനംതിട്ട ഊന്നുകൽ പള്ളിക്ക് സമീപം ബിജു ഭവനിൽ ബിജുവാണ് (47) അറസ്റ്റിലായത്. ഭാര്യ വീടായ കരുനാഗപ്പള്ളി തൊടിയൂർ വില്ലേജിൽ തൊടിയൂർ വടക്ക് വല്ലാറ്റൂർ വടക്കതിൽ വീട്ടിൽ നിന്നാണ് ബിജുവിനെ ശൂരനാട് പോലീസ് പിടികൂടിയത്. കഴിഞ്ഞ 29ന് വൈകിട്ട് 5.30ഓടെ ശൂരനാട് വടക്ക് ഇടപ്പനയം കൃപാ കാഷ്യു ഫാക്ടറിയിൽ നിന്ന് ജോലി കഴിഞ്ഞ് വീട്ടിലേക്കു മടങ്ങിയ ചന്ദ്രികയുടെ ഒരു പവന്റെ മാലയാണ് മോഷ്ടിച്ചത്. സ്കൂട്ടർ കേടായതായി പറഞ്ഞ് വാഹനത്തിൽ നിന്ന് ഇറങ്ങിയ ശേഷം കശുവണ്ടി തൊഴിലാളിയുടെ മാല പൊട്ടിക്കുകയായിരുന്നു. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് നടത്തിയ അന്വേഷണത്തെ തുടർന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

പോരുവഴി പെരുവിരുത്തി മലനടയിൽ വച്ച് ഇടയ്ക്കാട് ലീലാഭവനംവീട്ടിൽ വാസുദേവന്റെ ഭാര്യ ലീലാമ്മയുടെ രണ്ടര പവൻ തൂക്കം വരുന്ന മാല പൊട്ടിച്ചകേസിലെ പ്രതിയും ഇയാളാണെന്ന് ചോദ്യം ചെയ്യലിൽ തെളിഞ്ഞു. ശൂരനാട് ഐ.എസ്. എച്ച്.ഒ ജോസഫ് ലിയോൺ, എസ്.ഐ.രാജൻബാബു, സി.പി.ഒമാരായ ശ്രീകാന്ത്, പ്രമോദ്, ബിജു ലാൽ എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]

———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സംസ്കൃത സര്‍വ്വകലാശാലയില്‍ നാല് വര്‍ഷ ബിരുദ പ്രവേശനം ; അവസാന തീയതി ജൂണ്‍ ഏഴ്

0
കാലടി : ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിലും വിവിധ...

ഒപി ടിക്കറ്റ് വീട്ടിലിരുന്ന് ബുക്ക് ചെയ്ത് ടോക്കണുമായി ആശുപത്രിയിലെത്താം ; കോട്ടയത്ത് 32 ആശുപത്രികളിൽ...

0
കോട്ടയം: ജില്ലയിലെ 32 സർക്കാർ ആശുപത്രികളിൽ ഡിജിറ്റൽ സേവനങ്ങൾ നൽകുന്ന ഇ-ഹെൽത്ത്...

അമേരിക്കയിൽ വിതരണം ചെയ്ത മരുന്നുകൾ തിരികെ വിളിച്ച് ഇന്ത്യൻ മരുന്ന് കമ്പനികൾ

0
ദില്ലി : അമേരിക്കയിൽ വിതരണം ചെയ്ത മരുന്നുകൾ തിരികെ വിളിച്ച് ഇന്ത്യൻ...

ഭാര്യയെ നടുറോഡിൽ കുത്തിക്കൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോയ പ്രതിയായ രാജേഷിനെ ചേർത്തല പോലീസ് പിടികൂടി

0
ചേർത്തല: ഭാര്യയെ നടുറോഡിൽ കുത്തിക്കൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോയ പ്രതിയായ രാജേഷിനെ...