കൊല്ലം : പത്തനാപുരത്ത് ആശുപത്രിയില്‍ കൊവിഡ് നിരീക്ഷണത്തിലിരുന്ന തമിഴ്നാട് സ്വദേശി കടന്നു കളഞ്ഞു. കലഞ്ഞൂരില്‍ വാടകയ്ക്ക് താമസിക്കുന്ന തിരുനല്‍വേലി സ്വദേശി തങ്കമാണ് കടന്നുകളഞ്ഞത്. പനിയും ചുമയും ഉണ്ടായിരുന്ന ഇയാള്‍ ഇന്നലെ മുതല്‍ പത്താനപുരത്തെ സ്വകാര്യ ആശുപത്രിയില്‍ നിരീക്ഷണത്തിലായിരുന്നു. ഇയാളുടെ ഇരുചക്രവാഹനം വാഴപ്പാറ വനംവകുപ്പ് ഡിപ്പോയ്ക്ക് സമീപം പോലീസ് കണ്ടെത്തി. ഇയാളെപ്പറ്റി വിവരം ലഭിക്കുന്നവര്‍ പോലീസിനെയോ ആരോഗ്യവകുപ്പിനെയോ അറിയിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.
പത്തനാപുരത്ത് നിരീക്ഷണത്തിലിരുന്ന തമിഴ്നാട് സ്വദേശി ചാടിപ്പോയി
RECENT NEWS
Advertisment