തൃശ്ശൂർ : മതിലകം പുതിയകാവ് സ്വദേശി കൊവിഡ് ബാധിച്ച് ഷാർജയിൽ മരിച്ചു. പുതിയകാവ് പഴുന്തറ തേപറമ്പിൽ പരേതനായ അമ്മുഞ്ഞിയുടെയും കൈയ്യയുടെയും മകൻ അബ്ദുൾ റസാഖ് (ഷുക്കൂർ -49) ആണ് മരിച്ചത്. ഷാർജയിൽ കൺസ്ട്രക്ഷൻ കമ്പനിയിൽ ഡ്രൈവറായിരുന്നു അബ്ദുൾ റസാഖ്. നേരത്തെ മുതൽ പ്രമേഹരോഗ ബാധിതനായിരുന്നു. റമദാൻ വ്രതം അനുഷ്ഠിച്ച് വരുന്നതിനിടയിൽ ശരീര വേദന അനുഭവപ്പെടുകയായിരുന്നു. ഇതേ തുടർന്ന് നടത്തിയ രക്തപരിശോധനയിലാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. ദുബൈ അൽബറഹ ആശുപത്രിയിൽ ചികിത്സയിലിരിക്കെ വെളളിയാഴ്ച രാത്രി 11.30 മണിയോടെയായിരുന്നു മരണം. ഖബറടക്കം കൊവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് ഷാർജയിൽ നടക്കും.
കൊവിഡ് ബാധിച്ച് തൃശ്ശൂർ സ്വദേശി ഷാർജയിൽ മരിച്ചു
RECENT NEWS
Advertisment