ഒന്നേകാല്‍ കിലോ കഞ്ചാവുമായി വെസ്റ്റ് ബംഗാള്‍ സ്വദേശി എക്സൈസിൻ്റെ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

കൊല്ലം: ഓണത്തിനു വില്പനക്കായി എത്തിച്ച ഒന്നേകാല്‍ കിലോ കഞ്ചാവുമായി വെസ്റ്റ് ബംഗാള്‍ സ്വദേശി എക്സൈസിൻ്റെ പിടിയില്‍. കൊല്ലം ചിന്നക്കടയിൽ നടത്തിയ പരിശോധനയിലാണ് 1.266 കിലോഗ്രാം കഞ്ചാവുമായി പശ്ചിമ ബംഗാള്‍ സ്വദേശി പരിതോഷ് നയ്യ (37) അറസ്റ്റിലായത്. സൗത്ത് 24 പാര്‍ഗാന ജില്ലയില്‍ മധുസൂദന്‍പൂര്‍ സ്വദേശിയാണ് ഇയാൾ. ഇയാൾക്കെതിരെ എന്‍ ഡി പി എസ് കേസ് എടുത്തു. വെസ്റ്റ് ബംഗാളില്‍ നിന്നും നിരന്തരം കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്ന ആളാണ് പ്രതി. തീരദേശ മേഖല കേന്ദ്രീകരിച്ചാണ് ഇയാള്‍ കഞ്ചാവ് വില്പന നടത്തിയിരുന്നത്.

എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്‍ഡ് ആന്റി നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡിലെ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഷിജു എസ് എസിന്റെ നേതൃത്വത്തിലും എക്‌സൈസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെയും ആയിരുന്നു പരിശോധന. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ദിലീപ് സി പി, അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ (ഗ്രേഡ്) ജി ശ്രീകുമാര്‍, പ്രിവന്റിവ് ഓഫീസര്‍ പ്രസാദ് കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അനീഷ് എം ആര്‍, അജിത്ത് ബി എസ്, ജൂലിയന്‍ ക്രൂസ്, ജോജോ, ബാലു എസ് സുന്ദര്‍, അഭിരാം എച്ച്, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ വര്‍ഷ വിവേക്, എക്‌സൈസ് ഡ്രൈവര്‍ സുഭാഷ് എസ് കെ എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പരമോന്നത കോടതി അടിച്ചമർത്തലിന്റെയും കോർപ്പറേറ്റ് അത്യാഗ്രഹത്തിന്റെയും കാവൽക്കാരുടെ തലത്തിലേക്ക് തരം താഴരുതെന്ന് ബിനോയ് വിശ്വം

0
ഡൽഹി: പരമോന്നത കോടതി ജനങ്ങളുടെ ക്ഷേമത്തിന്റെയും സാമൂഹിക നീതിയുടെയും കാവലാളാകേണ്ടതാണ്. അത്...

കെ പി സി സി ആസ്ഥാനത്തേക്ക് ബി ജെ പി ഇന്ന് നടത്തിയ മാർച്ച്...

0
തിരുവനന്തപുരം: കെ പി സി സി ആസ്ഥാനത്തേക്ക് ബി ജെ പി...

ജോയിന്റ് കൗൺസിലിന്റെ നേതൃത്വത്തിൽ അധ്യാപക സർവീസ് സംഘടന കളക്ട്രേറ്റ് മാർച്ചും ധർണ്ണയും നടത്തി

0
പത്തനംതിട്ട : ജീവനക്കാരുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ജോയിന്റ് കൗൺസിലിന്റെ നേതൃത്വത്തിൽ...

അമ്മയെയും മകളെയും ആക്രമിക്കുകയും അപമാനിക്കുകയും ചെയ്ത പരുമല സ്വദേശി അറസ്റ്റില്‍

0
പുളിക്കീഴ് : പ്രായമായ സ്ത്രീയെയും മകളെയും വീട്ടിൽ അതിക്രമിച്ചുകയറി ആക്രമിക്കുകയും ലൈംഗിക...