Friday, January 3, 2025 8:00 pm

നാല് വയസുകാരിയെ ബലാത്സംഗം ചെയ്ത അയൽവാസി അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

മുംബൈ: പുതുവർഷ രാവിൽ മാതാപിതാക്കൾ വീടെത്താൻ വൈകി. ഫ്ലാറ്റിൽ തനിച്ചായ നാല് വയസുകാരിയെ ബലാത്സംഗം ചെയ്ത അയൽവാസി അറസ്റ്റിൽ. മുംബൈയിലെ കിഴക്കൻ മേഖലയിലാണ് സംഭവം. വീട്ടിൽ നാല് വയസുകാരി തനിച്ചാണെന്ന് മനസിലായ തൊട്ടടുത്ത ഫ്ലാറ്റിലെ താമസക്കാരനാണ് 4 വയസുകാരിയോട് ക്രൂരത കാണിച്ചത്. ബുധനാഴ്ചയാണ് 28കാരനെ 4 വയസുകാരിയുടെ രക്ഷിതാക്കളുടെ പരാതിയിൽ പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തേക്കുറിച്ച് പോലീസ് പറയുന്നത് ഇപ്രകാരമാണ്. ചൊവ്വാഴ്ച രാത്രി 4 വയസുകാരിയുടെ മാതാപിതാക്കൾ വീട്ടിലെത്താൻ വൈകിയിരുന്നു. പെൺകുട്ടി വീട്ടിൽ തനിച്ചാണെന്ന് മനസിലായ 28കാരനായ അയൽവാസി കുട്ടിയുടെ വിവരം തിരക്കാനെന്ന രീതിയിൽ പെൺകുട്ടിയുടെ വീട്ടിലെത്തി. വൈകുന്നേരം 7.30ഓടെയായിരുന്നു ഇത്. ഇതിന് പിന്നാലെ ഇയാൾ പെൺകുട്ടിയോട് തന്റെ വീട്ടിലെ കളിപ്പാട്ടങ്ങൾ ഉപയോഗിക്കാമെന്ന് പ്രലോഭിച്ച് അയൽ ഫ്ലാറ്റിലേക്ക് കൊണ്ടുപോയി. ഈ സമയത്ത് ഇയാളുടെ വീട്ടിലും ആരും ഉണ്ടായിരുന്നില്ല.

ഇവിടെ വേച്ച് 28കാരൻ നാല് വയസുകാരിയെ പീഡിപ്പിക്കുകയായിരുന്നു. അതിക്രമത്തിന് പിന്നാലെ വിവരം പുറത്ത് പറയരുതെന്ന് ഭീഷണിപ്പെടുത്തിയ ശേഷം പെൺകുട്ടിയെ വീട്ടിൽ പോകാൻ അനുവദിക്കുകയായിരുന്നു. ഭയന്നുപോയ പെൺകുട്ടി വിവരം വീട്ടിൽ പറഞ്ഞില്ലെങ്കിലും ശരീരത്തിലെ പരിക്കുകളിലെ വേദന മൂലം ബഹളം വെച്ചു. പിന്നാലെ കുട്ടിയെ നിരീക്ഷിച്ചപ്പോൾ അസ്വാഭാവികത തോന്നിയ അമ്മ വിവരങ്ങൾ തെരക്കിയപ്പോഴാണ് പീഡന വിവരം പുറത്ത് വന്നത്. സംഭവം മനസിലായ മാതാപിതാക്കൾ യുവാവിനെ തടഞ്ഞുവെച്ച ശേഷം പോലീസിനെ വിളിക്കുകയായിരുന്നു. താമസ സ്ഥലത്ത് എത്തിക്കാമെന്ന് പറഞ്ഞ് ബൈക്കിൽ കയറ്റി, 80 വയസുള്ള യാചകയെ കാട്ടിൽ കൊണ്ടുപോയി പീഡിപ്പിച്ച് യുവാവ് പെൺകുട്ടിയുടെ വൈദ്യ പരിശോധന പൂർത്തിയായതിന് പിന്നാലെ പീഡനം നടന്നതായി വ്യക്തമായി. ഇതിന് പിന്നാലെയാണ് യുവാവിനെ പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തി അറസ്റ്റ് ചെയ്തത്.

tvs 2
ncs-up
rajan-new
memana-ad-up
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മകളെ ഒളിച്ചോടാൻ സഹായിച്ചെന്ന് സംശയം ; അച്ഛനും മകനും ചേർന്ന് അയൽവാസിയെ കൊലപെടുത്തി

0
മുംബൈ: മഹാരാഷ്ട്രയിലെ നാസിക്കിൽ അച്ഛനും മകനും ചേർന്ന് അയൽവാസിയെ തലയറുത്ത് കൊലപ്പെടുത്തി....

പത്തനംതിട്ട നഗരസഭ പ്രദേശങ്ങളില്‍ നാല് ദിവസത്തേക്ക് കുടിവെളള വിതരണം മുടങ്ങുമെന്ന് വാട്ടര്‍ അതോറിറ്റി

0
പത്തനംതിട്ട : ജില്ലാ സെക്ഷന്‍ പരിധിയിലുളള ശുദ്ധജല വിതരണ പദ്ധതിയുടെ പ്രധാന...

ടെക്നോപാര്‍ക്കിനുള്ളില്‍ തീപിടുത്തം ; സംഭവം ടാറ്റ എലക്‌സി കമ്പനിക്കുള്ളില്‍

0
തിരുവനന്തപുരം : ടെക്ക്‌നോപാര്‍ക്കിനകത്ത് തീപിടുത്തമുണ്ടായി. പാര്‍ക്കിനുള്ളിലെ ടാറ്റ എലക്‌സി കമ്പനിക്കുള്ളില്‍ ആണ്...

റോള്‍ ഒബ്‌സര്‍വറുടെ മൂന്നാം സന്ദര്‍ശനം : രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം ചേര്‍ന്നു

0
പത്തനംതിട്ട : സ്‌പെഷ്യല്‍ സമ്മറി റിവിഷന്‍ 2025ന്റെ ഭാഗമായുള്ള അന്തിമ വോട്ടര്‍...