ആലുവയിൽ അടിപിടിയിൽ പരിക്കേറ്റ് ചികിൽസയിൽ കഴിഞ്ഞിരുന്ന നേപ്പാൾ സ്വദേശി മരിച്ചു

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ആലുവ കെഎസ്ആർടിസി ബസ് സ്റ്റാന്റിന് സമീപം നടന്ന അടിപിടിയിൽ പരിക്കേറ്റ് ചികിൽസയിൽ കഴിഞ്ഞിരുന്ന നേപ്പാൾ സ്വദേശി മരിച്ചു. പ്രതിയായ നേപ്പാൾ താപ്പാ സ്വദേശി പൂർണ ബഹദൂർ ബട്ടാരി(26)യെ ആലുവ പോലീസ് അറസ്റ്റ് ചെയ്തു. മരിച്ചയാളുടെ പേര് സുരാജ് പാക്രിൻ എന്നാണ് നിലവിൽ ലഭ്യമാകുന്ന വിവരം. സരള , തമാങ് , ലാൽ ചന്ദൻ, ഘനശ്യാം, ചിരിങ്, ശ്രെരാജ്, ചന്ദ്രമായ, ജാസ്മിൻ, പ്രിയൻസു എന്നിങ്ങനെ പേരുകൾ  ഇയാളുടെ വലതു കയ്യിൽ എന്നീ പേരുകൾ പച്ച കുത്തിയിട്ടുണ്ട്. മാർച്ച് 26ന് ആണ് ആലുവ കെഎസ്ആർടിസി ബസ് സ്റ്റാന്റിന് സമീപം നടന്ന അടിപിടി നടന്നത്.

സംഭവത്തിൽ പരിക്ക് പറ്റിയതിനെ തുടർന്ന് നേപ്പാൾ സ്വദേശിയെ ആലുവ ജില്ലാ ആശുപത്രിയിലും എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. തുടർന്ന് തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്നതിനിടെയാണ് മരിച്ചത്. മൃതദേഹം പോലീസ് നടപടികൾക്ക് ശേഷം തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇയാളെ കുറിച്ച് എന്തെങ്കിലും വിവരങ്ങൾ അറിയാവുന്നവർ ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആലുവ സബ് ജയിലിൽ നിന്ന് മോഷണക്കേസ് പ്രതി ചാടിപ്പോയ സംഭവം ; ജയിൽ ജീവനക്കാർക്കും...

0
ആലുവ: ആലുവ സബ് ജയിലിൽ നിന്ന് മോഷണക്കേസിൽ അറസ്റ്റിലായ അസം സ്വദേശി മധുർജ്യ...

ആർഎസ്എസിന് ഉപരോധമേർപ്പെടുത്തണം ; വീണ്ടും പ്രസ്താവനയുമായി യുഎസ് കമ്മിഷൻ

0
ന്യൂയോർക്ക് : വ്യാഴാഴ്ച മാഡിസൺ സ്‌ക്വയർ ഗാർഡനിൽ മോഹൻ ഭാഗവത് പ്രസംഗിക്കാനിരിക്കെ...

മൂന്നു ദിവസത്തെ തിരച്ചിൽ ; അഫ്സലിന്റെ മൃതദേഹം പെരിയാർ നദിയിൽ നിന്ന് കണ്ടെത്തി

0
ആലുവ: മൂന്നു ദിവസം മുമ്പ് ആലുവയിൽ കാണാതായ യുവാവിന്റെ മൃതദേഹം പെരിയാർ...

എംബിബിഎസിന് നാലര വർഷ ഫീസ് : ഒടുവിൽ സർക്കാർ അപ്പീലിന് ; ഉത്തരവ് സ്റ്റേ...

0
തിരുവനന്തപുരം: എംബിബിഎസിന് നാലര വർഷ ഫീസ് മാത്രമേ വാങ്ങാവൂ എന്ന ഉത്തരവ്...