കോന്നി ചിറ്റൂര്‍ കടവില്‍ പുതിയ പാലം നിര്‍മ്മിക്കും ; നിര്‍മ്മാണ ഉത്ഘാടനം മാര്‍ച്ച് 7ന്

For full experience, Download our mobile application:
Get it on Google Play

കോന്നി : വെട്ടൂരിനെയും ചിറ്റൂര്‍ കടവിനെയും ബന്ധിപ്പിച്ച് അച്ചന്‍കോവിലാറിന് കുറുകെ പുതിയ പാലം നിര്‍മ്മിക്കുമെന്ന് അഡ്വ.കെ.യു ജനീഷ് കുമാര്‍ എം.എല്‍. എ പറഞ്ഞു. പാലത്തിന്റെ നിര്‍മ്മാണ ഉത്ഘാടനം മാര്‍ച്ച് ഏഴിന് കോന്നി കെ.എസ്.ആര്‍.റ്റി.സി മൈതാനിയില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ്‌ റിയാസ് നിര്‍വ്വഹിക്കും. 11 മീറ്റര്‍ വീതിയിലും 206 മീറ്റര്‍ നീളത്തിലുമാണ് പന്ത്രണ്ട് കോടി രൂപ മുടക്കി പുതിയ പാലം നിര്‍മ്മിക്കുന്നത്. പത്തനാപുരം സ്വദേശിയായ ജോസ് കണ്‍സ്ട്രക്ഷന്‍ കമ്പനിയാണ് നിര്‍മ്മാണം ഏറ്റെടുത്തിരിക്കുന്നത്.

2016 ഫെബ്രുവരി 26 നാണ് യു.ഡി.എഫ് ഭരണകാലത്ത് അടൂര്‍ പ്രകാശ് റവന്യു മന്ത്രിആയിരുന്നപ്പോള്‍ ചിറ്റൂര്‍ കടവ് പാലത്തിന്റെ ശിലാസ്ഥാപനം നടന്നത്. റിവര്‍ മാനേജ്മെന്റ് ഫണ്ടില്‍ നിന്നും അനുവദിച്ച 2.50 കോടി രൂപ ചിലവില്‍ നിര്‍മ്മിതി കേന്ദ്രത്തിന്റെ ചുമതലയില്‍ ആണ് പാലം നിര്‍മ്മാണം ആരംഭിച്ചത്. പിന്നീട് പാലം നിര്‍മ്മിക്കാന്‍ അഡ്വ.കെ.യു ജനീഷ് കുമാര്‍ എം.എല്‍.എ ഒരുകോടി രൂപ അനുവദിച്ചു എങ്കിലും നിലവിലെ തൂണുകള്‍ സുരക്ഷിതമല്ലെന്ന് വിദഗ്ധ പഠനത്തിലൂടെ കണ്ടെത്തുകയും ചെയ്തു. പുതിയ പാലം നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ പ്രമാടം, കോന്നി, മലയാലപ്പുഴ തുടങ്ങി മൂന്നു പഞ്ചായത്തുകളിലെ ജനങ്ങള്‍ക്കാണ് ഏറ്റവും അധികം പ്രയോജനപ്പെടുക. സംസ്ഥാനപാതയില്‍ നിന്നും മലയോര മേഖലയായ തണ്ണിത്തോട്, ചിറ്റാര്‍, സീതത്തോട് മേഖലയിലേക്ക് എത്തിച്ചേരുന്നതിനും പാലം നിര്‍മ്മാണം പൂരത്തിയാകുന്നതോടെ സാധിക്കും.

ഈ പ്രദേശങ്ങളിലേക്കുള്ള വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ കോന്നി നഗരത്തിലെ ഗതാഗത കുരുക്ക് കുറയ്ക്കുന്നതിനും സാധിക്കും. പാലം യാഥാര്‍ധ്യമായാല്‍ സംസ്ഥാന പാതകടന്നുപോകുന്ന ചിറ്റൂര്‍ ജംങ്ഷനില്‍ നിന്നും മലയാലപ്പുഴ, വടശ്ശേരിക്കര, റാന്നി, തണ്ണിത്തോട് പ്രദേശങ്ങളിലേക്കും കോന്നി മെഡിക്കല്‍ കോളേജിലേക്കുമെല്ലാം കോന്നി നഗരത്തില്‍ എത്താതെ തന്നെ വളരെ വേഗം എത്തിച്ചേരുവാന്‍ സാധിക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....