കോന്നി പൂവന്‍പാറയില്‍ അജ്ഞാത വാഹനമിടിച്ച് വഴിയാത്രക്കാരന്‍ കൊല്ലപ്പെട്ട സംഭവം : കാറും ഡ്രൈവറെയും കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

കോന്നി : പൂവന്‍പാറയില്‍ അജ്ഞാത വാഹനമിടിച്ച് വഴിയാത്രക്കാരന്‍ മരണപ്പെട്ട സംഭവത്തില്‍ അപകടത്തിന് ഇടയാക്കിയ കാറും ഡ്രൈവറെയും കോന്നി പോലീസ് കണ്ടെത്തി. സംഭവത്തില്‍ പ്രതിയായ അഞ്ചല്‍ സ്വദേശി അനൂപ്‌ (32) നെതിരെ കോന്നി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. മാര്‍ച്ച് 2ന് രാത്രി 11 മണിയോടെ പുനലൂര്‍ – മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ പൂവന്‍പാറ പെട്രോള്‍ പമ്പിന് എതിര്‍വശത്തായാണ് അപകടം നടന്നത്. പൂവന്‍പാറ കൈതവന വീട്ടില്‍ രാജുവാണ് അപകടത്തില്‍ മരണപ്പെട്ടത്. അപകടത്തിന് ശേഷം ഇടിച്ച കാര്‍ നിര്‍ത്താതെ പോവുകയും ഗുരുതരമായി പരിക്കേറ്റ രാജു ഏറെ നേരം റോഡില്‍ കിടക്കുകയും ചെയ്തിരുന്നു.

അപകടത്തില്‍ മുഖം പൂര്‍ണ്ണമായി നഷ്ടപ്പെട്ടതിനാല്‍ ആളെ തിരിച്ചറിയുവാനും ബുദ്ധിമുട്ടായിരുന്നു. തുടര്‍ന്ന് മൃതദേഹം കോന്നി മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയും പിന്നീട് ആളെ തിരിച്ചറിയുകയും ചെയ്തു. എന്നാല്‍ ഇടിച്ച വാഹനം ഏതാണെന്ന് കണ്ടെത്തുവാന്‍ സ്ഥലത്ത് സി.സി.റ്റി.വി ക്യാമറകള്‍ ഇല്ലാതിരുന്നതിനാല്‍ അന്വേഷണ സംഘം ഏറെ ബുദ്ധിമുട്ടിയിരുന്നു. പിന്നീട് സമീപത്തെ സ്വകാര്യ കെട്ടിടത്തില്‍ സ്ഥാപിച്ചിരുന്ന സി.സി.റ്റി.വി ക്യാമറയില്‍ നിന്നാണ് വിവരങ്ങള്‍ ലഭിച്ചത്.

തുടര്‍ന്ന് കാര്‍ കണ്ടെത്തുകയും വാഹനവും ഡ്രൈവറും കോന്നി പോലീസ് സ്റ്റേഷനില്‍ ഹാജരാക്കുവാന്‍ ആവശ്യപ്പെടുകയുമായിരുന്നു. കാറും വാഹനം ഓടിച്ച ആളും കോന്നി പോലീസില്‍ ഹാജരായതിന് ശേഷം അഞ്ചല്‍ സ്വദേശി അനൂപിന് എതിരെ മനപ്പൂര്‍വ്വമല്ലാത്ത നരഹത്യക്കും വാഹനം വഴിയാത്രക്കാരനെ ഇടിച്ചതിന് ശേഷം നിര്‍ത്താതെ പോയതിനും കേസ് രജിസ്റ്റര്‍ ചെയ്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പാഞ്ഞെത്തിയ ട്രെയിനിന് മുന്നിൽപ്പെട്ട് മധ്യവയസ്‌കൻ : സാഹസികമായി രക്ഷപ്പെടുത്തി റെയിൽവേ ഗേറ്റ് കീപ്പർ

0
ചെന്നൈ: അതിവേഗം പാഞ്ഞുവന്ന ട്രെയിനിന് മുന്നില്‍പ്പെട്ട മധ്യവയസ്കനെ രക്ഷിച്ച് റെയില്‍വേ ഗേറ്റ്...

സാവരിയ ബസന്തിന്റെ കൊലപാതകം ക്രൈംബ്രാഞ്ച് അന്വേഷിക്കും; കുടുംബത്തെ കണ്ട് ആഭ്യന്തരമന്ത്രി

0
ആലപ്പുഴ: ഉസ്‌ബെക്കിസ്ഥാനിലെ ബുഖാറ സ്റ്റേറ്റ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ ഒന്നാംവര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥി...

മൊബൈൽ ടവർ ഇല്ലെങ്കിലും ഇനി ആശയവിനിമയം; സാറ്റലൈറ്റ് ഫോണുമായി ബി.എസ്.എൻ.എൽ‍

0
ന്യൂഡല്‍ഹി: മൊബൈല്‍ ടവര്‍ ഇല്ലാത്ത മേഖലയിലും ഇനി ആശയ വിനിമയം നടത്താം....

ആറന്മുളയെ ഭൂമാഫിയയുടെ കേന്ദ്രമാക്കി ; വിമർശനവുമായി പി. പ്രസാദ്

0
പത്തനംതിട്ട: ആറന്മുള വിമാനത്താവള പദ്ധതിയുമായി ബന്ധപ്പെട്ട ഡ്രോണ്‍ സര്‍വ്വേയ്‌ക്കെതിരെ മുന്‍ കൃഷിമന്ത്രി...