കൊച്ചിയിൽ പുതിയ ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു ; ആവേശത്തിൽ ക്രിക്കറ്റ് പ്രേമികൾ

For full experience, Download our mobile application:
Get it on Google Play

കൊച്ചി: നെടുമ്പാശ്ശേരിയിൽ പുതിയ ക്രിക്കറ്റ് സ്റ്റേഡിയം നിർമ്മിക്കാൻ ഒരുങ്ങി കേരള ക്രിക്കറ്റ് അസോസിയേഷൻ. സ്ഥലം കണ്ടെത്തി ഭൂ ഉടമകളുമായി ധാരണയിൽ എത്തിയെന്ന് കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്‍റ് ജയേഷ് ജോർജ് പറഞ്ഞു. സ്റ്റേഡിയത്തിന്റെ രൂപരേഖ കെ.സി.എ സർക്കാരിന് മുമ്പിൽ സമർപ്പിച്ചു. ഒരു വർഷം കൊണ്ട് സ്റ്റേഡിയം നിർമ്മാണം പൂർത്തിയാക്കാനാണ് കെ.സി.എയുടെ ആലോചന.

കൊച്ചിയിൽ ക്രിക്കറ്റ് സ്റ്റേഡിയം നിർമ്മിച്ച് പുതിയൊരു സ്പോർട്സ് സിറ്റിയാണ് കേരള ക്രിക്കറ്റ് അസോസിയേഷൻ വിഭാവനം ചെയ്യുന്നത്. സ്റ്റേഡിയം നിർമാണവുമായി ബന്ധപ്പെട്ടുള്ള പ്രാരംഭഘട്ടം കഴിഞ്ഞു. നെടുമ്പാശ്ശേരിയിൽ കണ്ടെത്തിയ ഭൂമിക്ക് ബി.സി.സി.ഐയുടെ അംഗീകാരം ലഭിച്ചതായി കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്‍റ് ജയേഷ് ജോർജ് പറഞ്ഞു. മറ്റു നടപടികളുമായി കെ.സി.എ മുന്നോട്ടുപോവുകയാണ്.

സ്റ്റേഡിയം നിർമാണത്തിനായി 750 കോടിയോളം രൂപയാണ് കെ.സി.എ ചെലവ് പ്രതീക്ഷിക്കുന്നത്. അടുത്ത വർഷത്തോടെ നിർമാണം പൂർത്തിയാക്കാൻ കഴിയുമെന്ന് ക്രിക്കറ്റ് അസോസിയേഷൻ വിലയിരുത്തുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദുബൈ എമിറേറ്റ്‌സ് റോഡിലെ പുതിയ ലൈനുകൾ ഈ മാസം 30ന് തുറക്കും

0
ദുബൈ: ദുബൈയിലെ എമിറേറ്റ്‌സ് റോഡിൽ നിർമിച്ച പുതിയ ലൈനുകൾ ഈമാസം 30...

ഇന്ത്യക്ക് കനത്ത വെല്ലുവിളി : സൗദി, തുർക്കി, പാകിസ്‌താനും ഭാഗമായ മെക്ക കരാറിൽ ചേരാൻ...

0
ധാക്ക: സൗദി അറേബ്യ, പാകിസ്താൻ, തുർക്കി എന്നീ രാജ്യങ്ങൾ ചേർന്ന് രൂപീകരിച്ച...

സംഘർഷം അവസാനിപ്പിച്ച് സമാധാന ധാരണ തുടരാൻ സന്നദ്ധത അറിയിച്ച് ഇറാൻ ; ധൃതിയില്ലെന്ന് യുഎസ്...

0
ടെഹ്‌റാൻ: അമേരിക്കയുമായുള്ള സംഘർഷം അവസാനിപ്പിച്ച് സമാധാന ധാരണ തുടരാൻ സന്നദ്ധത അറിയിച്ച്...

നീറ്റ്, ജെ.ഇ.ഇ പരീക്ഷാ രീതികളിൽ വൻ മാറ്റത്തിന് ശുപാർശ ; സ്‌കൂൾ സിലബസും എൻട്രൻസും...

0
ന്യൂഡൽഹി: ദേശീയ തലത്തിൽ നടത്തുന്ന നീറ്റ്, ജെ.ഇ.ഇ പ്രവേശന പരീക്ഷകളുടെ രീതിയിലും...