നിർമ്മിത ബുദ്ധിയിൽ പുതുയുഗം : ഐ.ഐ.ടി. പാലക്കാട് ടെക്നോളജി ഐഹബ് ഫൗണ്ടേഷനും ഐസിടാക്കും ചേർന്ന് പുതിയ എക്സിക്യൂട്ടീവ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കേരള സർക്കാർ പിന്തുണയോടെ പ്രവർത്തിക്കുന്ന ഐ.സി.ടി. അക്കാദമി ഓഫ് കേരളയും (ഐസിടാക്ക്), ഐ.ഐ.ടി. പാലക്കാട് ടെക്നോളജി ഐഹബ് ഫൗണ്ടേഷനുമായി (ഐ.പി.ടി.ഐ.എഫ്) ചേർന്ന് എക്സിക്യൂട്ടീവ് പ്രോഗ്രാം ഇൻ അഡ്വാൻസ്ഡ് AI & ML ആരംഭിച്ചു. യുവാക്കൾക്കും പ്രൊഫഷണലുകൾക്കും ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിംഗ് മേഖലകളിൽ നൂതനനൈപുണ്യം പകർന്നു നൽകുകയാണ് ആറുമാസം ദൈർഘ്യമുള്ള ഈ പ്രോഗ്രാമിന്റെ ലക്ഷ്യം. ജോലിയോടൊപ്പം പഠനം സാധ്യമാക്കുന്നതിനായി വാരാന്ത്യങ്ങളിലാണ് ലൈവ് ഓൺലൈൻ സെഷനുകൾ ക്രമീകരിച്ചിരിക്കുന്നത്.

ഐ.ഐ.ടി. പാലക്കാട് ക്യാമ്പസിൽ വെച്ച് അവിടെത്തെ വിദഗ്ധരുടെ നേതൃത്വത്തിൽ അഞ്ച് ദിവസത്തെ ക്യാമ്പസ് ഇമ്മേർഷൻ പ്രോഗ്രാം, 125 മണിക്കൂർ ദൈർഘ്യമുള്ള സ്പെഷ്യലൈസ്ഡ് ഇലക്ടീവ് കോഴ്‌സുകൾ, ഒമ്പത് മാസത്തെ ലിങ്ക്ഡ്ഇൻ ലേണിംഗ് പ്രീമിയം ആക്സസ് എന്നിവ പ്രോഗ്രാമിന്റെ പ്രധാന സവിശേഷതകളാണ്. പ്രോഗ്രാം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ഐ.പി.ടി.ഐ.എഫ് സർട്ടിഫിക്കേഷനോടൊപ്പം പ്ലേസ്‌മെന്റ് പിന്തുണ, സമഗ്രമായ കരിയർ മെന്ററിംഗ്, ഇൻഡസ്ട്രി ഗൈഡൻസ് എന്നിവയും ലഭിക്കും.

ഡിസംബറിൽ ആരംഭിക്കുന്ന ആദ്യ ബാച്ചിലേക്ക് വിദ്യാർത്ഥികൾക്കും പ്രൊഫഷണലുകൾക്കും https://ictkerala.org/interest എന്ന ലിങ്കിലൂടെ അപേക്ഷിക്കാം. നവംബർ 25 ആണ് അവസാന തീയതി. കൂടുതൽ വിവരങ്ങൾക്ക് https://ictkerala.org/iptppr01 എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ അല്ലെങ്കിൽ +91 75 940 51437, 47 127 00 811 എന്ന നമ്പറിലേക്കോ ബന്ധപ്പെടാവുന്നതാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...