പെരിയാറിലെ മത്സ്യക്കുരുതിക്ക് കാരണം രാസമാലിന്യം തന്നെയെന്ന് പുതിയ റിപ്പോര്‍ട്ട്

For full experience, Download our mobile application:
Get it on Google Play

കൊച്ചി: പെരിയാറിലെ മത്സ്യക്കുരുതിക്ക് കാരണം രാസമാലിന്യം തന്നെയെന്ന് അടിവരയിട്ട് മലിനീകരണ വിരുദ്ധ സമിതിയുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട്. കുഫോസ് മുന്‍ വൈസ് ചാന്‍സലര്‍ ഡോ. ബി. മധുസൂദനക്കുറുപ്പ് ചെയര്‍മാനായ സമിതിയുടെ റിപ്പോര്‍ട്ട് ഫിഷറീസ് മന്ത്രി സജി ചെറിയാന് കൈമാറി. ഇന്ന് വരാപ്പുഴയില്‍ നടക്കുന്ന ചടങ്ങില്‍ റിപ്പോര്‍ട്ട് ഔദ്യോഗിക പ്രകാശനം നടക്കും. മേയ് 20ന് പെരിയാറിലുണ്ടായ മത്സ്യക്കുരുതിയുമായി ബന്ധപ്പെട്ട് വിവിധ പഠന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. കുഫോസ്, സിഎംഎഫ്ആര്‍ഐ തുടങ്ങിയവയുടെ പഠന ഗവേഷണ ഫലങ്ങളെ ആസ്പദമാക്കിയും നേരിട്ട് നടത്തിയ അന്വേഷണങ്ങളും ശാസ്ത്രീയ നിരീക്ഷണങ്ങളും അടങ്ങിയതാണ് റിപ്പോര്‍ട്ട്. കുഫോസ് മുന്‍ വൈസ് ചാന്‍സലര്‍ ഡോ. ബി. മധുസൂദനക്കുറുപ്പ് ചെയര്‍മാനും പെരിയാർ മലിനീകരണ വിരുദ്ധ സംയുക്ത സമിതിയുടെ ജനറൽ കൺവീനർ ചാൾസ് ജോർജ് കൺവീനറുമായ സമിതിയാണ് റിപ്പോർട്ട് തയ്യാറാക്കിയത്.

മത്സ്യക്കുരുതിക്ക് കാരണം രാസമാലിന്യമല്ലെന്ന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍റെ വിലയിരുത്തല്‍ അശാസ്ത്രീയവും അനുചിതവുമാണെന്ന് വിലയിരുത്തിയ സമിതി കുഫോസ്, സിഎംഎഫ്ആര്‍ഐ തുടങ്ങിയവയുടെ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ മത്സ്യക്കുരുതിയിലേക്ക് നയിച്ചത് രാസമാലിന്യമാണെന്ന വിലയിരുത്തലിനെ അടിവരയിടുന്ന റിപ്പോര്‍ട്ടാണ് തയ്യാറാക്കിയത്. സര്‍ക്കാര്‍ കണക്കാക്കിയ നാശനഷ്ടത്തുക അപര്യാപ്തമാണെന്നും 41.85 കോടി രൂപയുടെ നഷ്ടം മത്സ്യത്തൊഴിലാളികള്‍ക്കുണ്ടായെന്നും ഫിഷറീസ് മന്ത്രിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. പെരിയാറിനെ സംരക്ഷിക്കാനാവശ്യമായ നിര്‍ദേശങ്ങളടങ്ങിയതാണ് റിപ്പോര്‍ട്ട്. ‌

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ധ്യതാ പരിശോധനയ്‌ക്കെത്തിയ 26കാരന് ഗർഭപാത്രം ; ഒടുവിൽ കാൻസറിൽ നിന്നും അത്ഭുതകരമായ രക്ഷപ്പെടൽ

0
ന്യൂഡല്‍ഹി: വിവാഹം കഴിഞ്ഞ് നാളുകളേറെ ആയിട്ടും കുട്ടികള്‍ ഉണ്ടാകാത്തതിനെ തുടര്‍ന്ന് ആശുപത്രിയില്‍...

സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് അഴിച്ചുപണി

0
തിരുവനന്തപുരം: ഐഎഎസ് തലപ്പത്ത് അഴിച്ചുപണിയുമായി സർക്കാർ. ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസിനെ...

എഡിജിപിയുടെ ചോദ്യങ്ങൾ‌ക്ക് മറുപടി നൽകാതിരുന്ന കൊല്ലം കരുനാ​ഗപ്പള്ളി പോലീസ് സ്റ്റേഷനിലെ പോലീസുകാർക്ക് മെമ്മോ

0
കൊല്ലം: മൈ പോലീസ് സ്റ്റേഷനെക്കുറിച്ചുള്ള എഡിജിപിയുടെ ചോദ്യങ്ങൾ‌ക്ക് മറുപടി നൽകാതിരുന്ന കൊല്ലം...

പേഴ്സണൽ സ്റ്റാഫ് നിയമനവുമായി ബന്ധപ്പെട്ട് താൻ ഉന്നയിച്ച ആരോപണങ്ങളിൽ ഉറച്ചുനിൽക്കുന്നതായി മുഖ്യമന്ത്രി വി.ഡി. സതീശൻ

0
തിരുവനന്തപുരം: മുൻ സർക്കാരിന്റെ കാലത്തെ പേഴ്സണൽ സ്റ്റാഫ് നിയമനവുമായി ബന്ധപ്പെട്ട്...