റിങ് റോഡിൽ അഴൂരിനും സ്റ്റേഡിയം ജംഗ്ഷനും മധ്യേ പുതിയ കാത്തിരുപ്പ് കേന്ദ്രം ഒരുങ്ങുന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : റിങ് റോഡിൽ അഴൂരിനും സ്റ്റേഡിയം ജംക്‌ഷനും മധ്യേ പുതിയ കാത്തിരുപ്പ് കേന്ദ്രം ഒരുങ്ങുന്നു. ആന്റോ ആന്റണി എംപിയുടെ പ്രാദേശിക ഫണ്ടിൽ നിന്ന് 10 ലക്ഷം രൂപ ചെലവഴിച്ചാണ് കാത്തിരുപ്പ് കേന്ദ്രം നിർമിക്കുന്നത്. അത്യാധുനിക സൗകര്യങ്ങളോടെ നിർമിക്കുന്ന കേന്ദ്രം അടുത്ത ആഴ്ചയോടെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും. കാത്തിരുപ്പ് കേന്ദ്രത്തിൽ ലൈറ്റുകളുണ്ടാകും. കൂടാതെ കേന്ദ്രത്തിലേക്ക് ബിഎസ്എൻഎൽ വൈഫൈ കണക്‌ഷൻ നൽകുന്നതും പരിഗണനയിലുണ്ട്.

കാലപ്പഴക്കം ചെന്ന രണ്ട് കാത്തിരുപ്പ് കേന്ദ്രങ്ങളാണ് ഇവിടെയുള്ളത്. ഇതിന് സമീപത്തായി അഴൂർ പെട്രോൾ പമ്പുമുണ്ട്. ഇവിടെ രണ്ടിടത്തും ബസുകൾ നിർത്തുന്നത് അപകടസാധ്യതയ്ക്ക് വഴിയൊരുക്കുന്നുണ്ട്. പുതിയ കാത്തിരുപ്പ് കേന്ദ്രം വരുന്നതോടുകൂടി പെട്രോൾ പമ്പിൽ നിന്നിറങ്ങുന്ന വാഹനങ്ങൾക്ക് ഗതാഗതക്കുരുക്കില്ലാതെ കടന്നുപോകാനും അപകട സാധ്യത കുറയാനും സഹായകമാകും.

ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ്
പ്രമുഖ ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയ പത്തനംതിട്ട മീഡിയയില്‍ ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ് ചെയ്യുവാന്‍ അവസരം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ഇന്റേൺഷിപ്പ് നല്‍കുക.  പരിശീലന കാലത്ത് തങ്ങളുടെ കഴിവ് തെളിയിക്കുന്നവര്‍ക്ക് Eastindia Broadcasting Pvt. Ltd. ന്റെ കീഴിലുള്ള Pathanamthitta Media , News Kerala 24 എന്നീ ചാനലുകളില്‍  വെബ്‌ ജേര്‍ണലിസ്റ്റ്, അവതാരകര്‍, റിപ്പോര്‍ട്ടര്‍ തുടങ്ങിയ തസ്തികകളില്‍ ജോലി ലഭിക്കുന്നതിന് മുന്‍ഗണനയുണ്ടായിരിക്കും. താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കാം – 94473 66263, 85471 98263, 0468 2333033.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മെസ്സിയെ കൊണ്ടുവരാമെന്ന പേരിലെ നികുതി വെട്ടിപ്പ് ; ഒരു ഉദ്യോഗസ്ഥനും കൂടി വീഴ്ചയെന്ന് എസ്ഐടി

0
തിരുവനന്തപുരം: ലയണൽ മെസ്സിയെ കേരളത്തിൽ കൊണ്ടുവരാമെന്ന പേരിലെ നികുതി വെട്ടിപ്പിൽ നടപടിയെടുക്കുന്നതിൽ...

പുരാരേഖ വകുപ്പിലെ അസി. കൺസർവേറ്റർ നിയമനം വിവാദത്തിൽ ; സ്പെഷ്യൽ സെക്രട്ടറിയോട് റിപ്പോർ‌ട്ട് തേടി...

0
തിരുവനന്തപുരം: പുരാരേഖ വകുപ്പിലെ നിയമന വിവാദത്തില്‍ അന്വേഷണത്തിന് സർക്കാർ നീക്കം. പിഎസ്‍സി...

ദേവസ്വം കമ്മിഷണറുടെ ക്വാർട്ടേഴ്സിനും കാറിനും ചെലവിട്ടത് 28 ലക്ഷം ; വിമർശനവുമായി ഹൈക്കോടതി

0
കൊച്ചി : കൊച്ചിൻ ദേവസ്വം ബോർഡ് കമ്മിഷണർ എസ്.ആർ. ഉദയകുമാറിനു വേണ്ടി...

ഇറാനുമായി വ്യാപാര ബന്ധം പാടില്ല ; ഒരു തരത്തിലും സഹായിക്കരുത് : ട്രംപ്

0
വാഷിങ്ടണ്‍: യുഎസ്- ഇറാൻ യുദ്ധം ആറാം മാസത്തിലേക്ക് കടക്കവെ ഇറാനുമായി വ്യാപാരബന്ധം...