കോന്നി : സംസ്ഥാന വനിതാ – ശിശുവികസന വകുപ്പ് തണ്ണിത്തോട് ഗ്രാമപഞ്ചായത്ത് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സ്ത്രീകളുടേയും കുട്ടികളുടെയും സുരക്ഷയുറപ്പാക്കുക എന്ന സധൈര്യം മുന്നോട്ട് പൊതു ഇടം ഞങ്ങളുടേയും എന്ന മുദ്രാവാക്യമുയര്‍ത്തി തണ്ണിത്തോട്ടില്‍ രാത്രി നടത്തം സംഘടിപ്പിച്ചു. സെന്‍ട്രല്‍ ജംഗ്ഷനില്‍ നിന്നും തണ്ണിത്തോട് മൂഴിയിലേക്ക് സംഘടിപ്പിച്ച രാത്രി നടത്തം തണ്ണിത്തോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി വി രശ്മി ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം പി എന്‍ പത്മകുമാരി അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ പൊന്നച്ചന്‍ കടമ്പാട്ട്,സൂസന്‍ കെ കുഞ്ഞുമോന്‍,പി എസ് പ്രീത,ഐ സി ഡി എസ് സൂപ്പര്‍വൈസര്‍ ദീപിക,കെ കെ രമണി,കെ മണി,സുജ മാത്യു,എന്നിവര്‍ പ്രസംഗിച്ചു. കരിമാന്‍തോട് ജംഗ്ഷനില്‍ നിന്ന് മന്ദിരം പടിയിലേക്ക് നടത്തിയ രാത്രി നടത്തം ബ്ലോക്ക് പഞ്ചായത്തംഗം എം വി അംമ്പിളി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ എ കുട്ടപ്പന്‍ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ എം എസ് സുലേഖ,സി ഡി ശോഭ എന്നിവര്‍ പ്രസംഗിച്ചു.
തണ്ണിത്തോട്ടില്‍ രാത്രി നടത്തം സംഘടിപ്പിച്ചു
RECENT NEWS
Advertisment



























