പത്തനംതിട്ട ജില്ലയുടെ 39-ാമത് കളക്ടറായി എ നിസാമുദീന്‍ ചുമതലയേറ്റു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: ജില്ലയുടെ 39-ാമത് കളക്ടറായി എ നിസാമുദീന്‍ ചുമതലയേറ്റു. ആരോഗ്യ വകുപ്പില്‍ ജോയിന്റ് സെക്രട്ടറിയായി സ്ഥലം മാറിപോകുന്ന മുന്‍ ജില്ല കളക്ടര്‍ എസ് പ്രേം കൃഷ്ണന്‍ പുതിയ കളക്ടര്‍ക്ക് ചുമതല കൈമാറി. 2024 ജൂലൈ മുതല്‍ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്‌ട്രേഷന്‍ (കില) ഡയറക്ടറാണ് നിസാമുദ്ദീൻ. ജില്ല ഭരണകൂടം നടപ്പാക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഉദ്യോഗസ്ഥരുടെ സഹകരണത്തോടെ തടസമില്ലാതെ മുന്നോട്ട് കൊണ്ടുപോകുമെന്ന് ജില്ല കളക്ടര്‍ എ നിസാമുദീന്‍ പറഞ്ഞു. ഔദ്യോഗിക ജീവിതം ആരംഭിച്ച പത്തനംതിട്ട ജില്ലയില്‍ തന്നെ കളക്ടറായി എത്തിയതിന്റെ സന്തോഷവും അദ്ദേഹം പങ്കിട്ടു.

1998 ല്‍ പത്തനംതിട്ടയില്‍ മണ്ണു പര്യവേഷണ ഓഫീസറായാണ് സര്‍ക്കാര്‍ സേവനം ആരംഭിക്കുന്നത്. കേരള സ്റ്റേറ്റ് ലാന്‍ഡ് യൂസ് ബോര്‍ഡ് കമ്മീഷണര്‍, കേരള സ്റ്റേറ്റ് റിമോട്ട് സെന്റിസിംഗ് ആന്റ് എന്‍വിയോണ്‍മെന്റ് സെന്റര്‍ ഡയറക്ടര്‍, മഹാത്മഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍ മിഷന്‍ ഡയറക്ടര്‍ തസ്തികകളില്‍ സേവനം അനുഷ്ഠിച്ചു. 2023 ല്‍ സിവില്‍ സര്‍വീസ് ലഭിച്ചു. തിരുവനന്തപുരം വെമ്പായം സ്വദേശിയാണ്. കൃഷി, ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ എന്നിവയില്‍ ബിരുദാനന്തര ബിരുദവും നിയമത്തില്‍ ബിരുദവുമുണ്ട്. 2017 ല്‍ ചീഫ് മിനിസ്റ്റേഴ്‌സ് അവാര്‍ഡ് ഫോര്‍ ഇന്നൊവേഷന്‍ ഇന്‍ പബ്ലിക് പോളിസിയില്‍ ഒന്നാം സ്ഥാനം സ്വന്തമാക്കി. ‘വറ്റാത്ത ഉറവയ്ക്കായി ജലസമൃദ്ധി’ പദ്ധതി വിജയകരമായി നടപ്പാക്കിയതിന് 2020 ല്‍ ഗുഡ് സര്‍വീസ് എന്‍ട്രി ലഭിച്ചു. എ എം ഷീനയാണ് ഭാര്യ. ആര്‍ക്കിടെക്ടായ ഫര്‍സീന്‍, കൊല്ലം ടി.കെ.എം. എന്‍ഞ്ചിനീയറിങ് കോളേജ് വിദ്യാര്‍ഥികളായ ഫര്‍ഹാന്‍, ഫര്‍സാന്‍ എന്നിവരാണ് മക്കള്‍. മരുമകന്‍ ഫര്‍ഹാന്‍ മുഹമ്മദും ആര്‍ക്കിടെക്ടാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതിക്ഷാമം നേരിടാൻ കൂട്ടായ ശ്രമം വേണം; ഓഫീസുകളിലെ ഉപയോഗം കുറയ്ക്കാൻ ജീവനക്കാരോട് ആഹ്വാനം ചെയ്ത്...

0
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കെഎസ്ഇബി ജീവനക്കാരോട് മാതൃകയാകാൻ...

യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളി-തിരുവനന്തപുരം സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചു; സർവീസ് നാളെ രാവിലെ ആരംഭിക്കും

0
ബെം​ഗളൂരു: തിരുവനന്തപുരത്തേക്ക് സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് റെയിൽവേ. ഹുബ്ബള്ളി-തിരുവനന്തപുരം സ്പെഷ്യൽ ട്രെയിനാണ്...

നഷ്ടപ്പെട്ടത് രണ്ട് ജീവനുകൾ; ഷെഡിനുള്ളിലെ പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ അധികൃതരുടെ വീഴ്ചയെന്ന്...

0
ചെന്നൈ: തമിഴ്‌നാട്ടിലെ കാഞ്ചീപുരം ജില്ലയിൽ ടാർപോളിൻ ഷെഡിനുള്ളിൽ പ്രസവിച്ച 44-കാരിയും നവജാതശിശുവും...

ഔദ്യോഗിക പരിപാടിയിലേക്ക് ക്ഷണിച്ചില്ല : ചൂണ്ടിക്കാട്ടി ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷനെതിരെ സ്പീക്കർക്ക് എം.പി പരാതി നൽകി

0
ന്യൂഡൽഹി: ലക്ഷദ്വീപിൽ ഉപരാഷ്ട്രപതി പങ്കെടുത്ത ഔദ്യോഗിക പരിപാടിയിൽ തന്നെ ക്ഷണിക്കാത്തതിൽ ലക്ഷദ്വീപ്...