വീടിന് മുന്നിൽ സഹോദരിമാർക്കൊപ്പം കളിച്ചുകൊണ്ടിരുന്ന ഒന്നര വയസുകാരൻ അഴുക്കു ചാലിൽ മരിച്ച നിലയിൽ

For full experience, Download our mobile application:
Get it on Google Play

മുംബൈ: വീടിന് മുന്നിൽ സഹോദരിമാർക്കൊപ്പം കളിച്ചുകൊണ്ടിരുന്ന ഒന്നര വയസുകാരൻ അഴുക്കു ചാലിൽ മരിച്ച നിലയിൽ. കൃഷ്ണ ഓം പ്രകാശ് ഗുപ്ത എന്ന പിഞ്ചുബാലനെയാണ് അഴുക്കു ചാലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഞായറാഴ്ച വൈകുന്നേരമാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. മുംബൈയിലെ താനെയ്ക്ക് സമീപത്തെ കൽവയിലാണ് ദാരുണ സംഭവം. ഏഴും മൂന്നും വയസ് പ്രായമുള്ള സഹോദരിമാർക്കൊപ്പം കളിക്കുകയായിരുന്ന ഒന്നര വയസുകാരൻ ചന്തയിലേക്ക് പോയ മുത്തച്ഛനെ പിന്തുടർന്നപ്പോഴാണ് തുറന്ന് കിടന്നിരുന്ന അഴുക്ക് ചാലിൽ വീണതെന്നാണ് സംശയിക്കുന്നത്. കുട്ടിയുടെ രക്ഷിതാക്കൾക്ക് വീടിന് സമീപത്ത് ഒരു ചായക്കടയുണ്ട്. കുട്ടി പിന്നാലെ വരുന്നത് മുത്തച്ഛൻ അറിഞ്ഞിരുന്നില്ലെന്നാണ് പ്രാദേശിക വിവരം. തുറന്ന് കിടന്ന ഗേറ്റിലൂടെ മുത്തച്ഛനെ പിന്തുടർന്ന ഒന്നര വയസുകാരൻ അഴുക്ക് ചാലിലേക്ക് അബദ്ധത്തിൽ വീണതായാണ് വിവരം.

കുട്ടിയെ മുത്തച്ഛൻ പുറത്ത് കൊണ്ട് പോയതാണെന്ന ധാരണയിലായിരുന്നു മാതാപിതാക്കളുണ്ടായിരുന്നത്. മുത്തച്ഛൻ തിരികെ വന്നപ്പോൾ കുട്ടിയെ കാണാതെ വന്നതോടെയാണ് കുടുംബം ഒന്നര വയസുകാരനായി തെരച്ചിൽ ആരംഭിച്ചത്. വീട്ടുകാർ പോലീസിൽ വിവരം അറിയിക്കുകയും അയൽവാസികളുമായി ചേർന്ന് പരിസരത്ത് തെരച്ചിൽ നടത്താനും തുടങ്ങി. ഇതിനിടയിലാണ് വീടിന് സമീപത്തായുള്ള അഴുക്ക് ചാലിൽ കെട്ടി നിന്ന വെള്ളം പുറത്തേക്ക് ഒഴുകുന്നത് കണ്ട് സംശയം തോന്നിയ നാട്ടുകാർ കമ്പ് കൊണ്ട് പരിശോധന നടത്തിയപ്പോൾ കുട്ടിയുടെ മൃതദേഹം പൊന്തി വരികയായിരുന്നു.

ബൃഹന്മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ നൽകുന്ന വിവരങ്ങൾ അനുസരിച്ച് മേഖലയിലെ അഴുക്ക് ചാലുകളിൽ ഏറിയ പങ്കും തുറന്ന് കിടക്കുന്ന നിലയിലാണ്. പലയിടത്തും പ്രദേശവാസികളാണ് ചെറിയ രീതിയിലെങ്കിലും അഴുക്ക് ചാൽ മൂടി വച്ചിട്ടുള്ളത്. കുഞ്ഞിന്റെ കുടുംബം അഴുക്ക് ചാൽ കയ്യേറിയിട്ടുണ്ടെന്നും ഇവർ വീട്ടിൽ നിന്നുള്ള മാലിന്യം തള്ളാനായി ചെറിയ രീതിയിൽ വീടിന് സമീപത്തായി അഴുക്ക് ചാൽ ചെറിയ രീതിയിൽ തുറന്നിട്ടിരുന്നുവെന്നും ഇതിലൂടെ കുട്ടി ചാലിലേക്ക് വീണതായുമാണ് ബൃഹന്മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ സംഭവത്തേക്കുറിച്ച് വിശദമാക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രവാചകൻ മുഹമ്മദ്‌ നബിയുടെ ജന്മദിനം ആഘോഷിച്ച് വിശ്വാസികൾ

0
തിരുവനന്തപുരം: ഇന്ന് നബി ദിനം. ലോകമെമ്പാടുമുള്ള ഇസ്ലാം മതവിശ്വാസികൾ ആഘോഷത്തിലാണ്....

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം....

ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് ലുലു ​ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി

0
കൊച്ചി: ലോകമെമ്പാടുമുള്ള മലയാളികൾക്ക് സമ്പൽ സമൃദ്ധിയുടേയും സമത്വത്തിന്റേയും സൗഹാർദത്തിന്റേയും ഓണാശംസകൾ നേർന്ന്...

ഉത്തരവാദിത്തങ്ങൾ പുതിയ തലമുറയ്ക്ക് കൈമാറേണ്ട സമയമായി ; നിതിൻ ഗഡ്കരി

0
ന്യൂഡൽഹി : കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച അഭ്യൂഹങ്ങളും ചർച്ചകളും പുരോഗമിക്കുന്നതിനിടെ...