ഏകദിനശിൽപശാല നടത്തി

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ഹെമറ്റോളജി വിഭാഗമായ ‘രക്ത’ ( റീജിയണൽ അഡ്വാൻസ്‌ഡ് സെന്റർ ഫോർ സ്റ്റെം സെൽ ട്രാൻസ്പ്ലാന്റ്, ഹെമറ്റോ ലിംഫോയിഡ് ഓങ്കോളജി ആന്റ മാരോ ഡിസീസസ്സ് ) ത്തിന്റെ ആഭിമുഖ്യത്തിൽ ഏകദിനശിൽപശാല നടന്നു. ചാമ്പ്യൻഷിപ്പ് (ക്ലിനിക്കൽ ഹെമറ്റോളജി പ്രൊഫിഷൻസി ഓറിയന്റഡ് സ്റ്റുഡന്റ് ഇന്ററസ്റ്റ് പ്രോഗ്രാം ) 2023 എന്ന് പേരിട്ടിരുന്ന ശിൽപ്പശാലയുടെ ഉദ്ഘാടനസമ്മേളനത്തിൽ കേരളാ ആരോഗ്യ സർവകലാശാല സെനറ്റ് അംഗവും ആശുപത്രി മാനേജറുമായ റവ.ഫാ.സിജോ പന്തപ്പള്ളിൽ അധ്യക്ഷത വഹിച്ചു. ഡയറക്ടറും സി ഇ ഒ യുമായ പ്രൊഫ. ഡോ ജോർജ് ചാണ്ടി മറ്റീത്ര മുഖ്യപ്രഭാഷണം നടത്തി.

ഹെമറ്റോളജി വിഭാഗമായ മേധാവി ഡോ. ചെപ്സി സി ഫിലിപ്പ് ശിൽപശാലയുടെ ലക്ഷ്യങ്ങൾ വിവരിച്ചു. ഡോ. നീരജ് സിദ്ധാർത്ഥൻ ( അമൃത ആശുപത്രി, കൊച്ചി), ഡോ. ചന്ദ്രൻ നായർ ( മലബാർ കാൻസർ സെന്റർ ), ഡോ. ബോണി അന്ന ജോർജ്, ഡോ.ജെസീനാ സാമുവൽ, ഡോ. അനുപാ ജേക്കബ്, ഡോ. ബോബി ഏബ്രഹാം (നാലു പേരും ബിലീവേഴ്സ് ആശുപത്രി, തിരുവല്ല), ഡോ. ആന്റോ ബേബി( സെന്റ് ഗ്രിഗോറിയസ് മെഡിക്കൽ മിഷൻ ആശുപത്രി, പരുമല ), ഡോ.രാമസ്വാമി എൻ വി ( ആസ്റ്റർ മെസിസിറ്റി, കൊച്ചി), ഡോ.ഗീതാ വിദ്യാധരൻ ( കാർക്കിനോസ് ഹെൽത്ത് കെയർ ) എന്നിവർ പ്രഭാഷകരായെത്തിയ ശിൽപശാലയിൽ നൂറോളം മെഡിക്കൽ ബിരുദ – ബിരുദാനന്തര വിദ്യാർത്ഥികൾ പങ്കെടുത്തു.

ലുക്കീമിയ, ലിംഫോമ, മൈലോമ തുടങ്ങിയ രക്താർബുദങ്ങളും രക്തത്തെയും രക്തഘടകങ്ങളെയും ബാധിക്കുന്ന അസുഖങ്ങളും ചികിത്സിക്കുന്ന വിഭാഗമാണ് ഹെമറ്റോളജി. പത്തനംതിട്ട ജില്ലയിലെയും സമീപജില്ലകളിലെയും മറ്റൊരു ആശുപത്രിയിലും ലഭ്യമല്ലാത്ത മജ്ജമാറ്റിവെയ്ക്കൽ ശസ്ത്രക്രിയ ഉൾപ്പടെയുള്ള അത്യാധുനിക ചികിത്സാസൗകര്യങ്ങൾ ബിലീവേഴ്സിന്റെ ഹെമറ്റോളജി വിഭാഗത്തിലുണ്ട്. മധ്യതിരുവിതാംകൂറിലെ ഏക സ്‌റ്റെംസെൽ ട്രാൻസ്പ്ലാന്റ് യൂണിറ്റും ഇവിടത്തേതാണ്. നാളിതുവരെ ബിലീവേഴ്സിൽ നടത്തിയ 35 ഓളം മജ്ജ മാറ്റിവെയ്ക്കൽ ശസ്ത്രക്രിയയിൽ ബഹുഭൂരിപക്ഷവും വിജയമായിരുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

താഴമൺ കുടുംബം ശബരിമല തന്ത്രി സ്ഥാനം ഒഴിയണമെന്ന് ബിജെപി നേതാവ്

0
കൊച്ചി : താഴമൺ കുടുംബം ശബരിമല തന്ത്രി സ്ഥാനം...

യൂട്യൂബർ രാജൻ ജോസഫ് അറസ്റ്റിൽ

0
പത്തനംതിട്ട : സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചു എന്ന കേസിൽ യൂട്യൂബർ രാജൻ...

യു.എസിലെ അവസാന പോളിയോ അതിജീവിത മാർത്ത ലിലാർഡ് വിടവാങ്ങി

0
ഒക്‌ലഹോമ: പോളിയോ എന്ന മാരകരോഗം മനുഷ്യജീവിതങ്ങളെ എങ്ങനെ മാറ്റിമറിച്ചുവെന്നതിന്റെ ജീവനുള്ള ഓർമയായി...

പി.എഫ് സേവനങ്ങൾക്ക് ഡിജിറ്റൽ മുഖം ; ഇപിഎഫ്ഒ 2.01 പ്രവർത്തനം തുടങ്ങി

0
ന്യൂഡൽഹി : രാജ്യത്തെ 34 കോടിയിലധികം പ്രൊവിഡന്റ് ഫണ്ട് അംഗങ്ങൾക്ക് കൂടുതൽ...