വെച്ചൂച്ചിറ : ഗ്രാമ പഞ്ചായത്ത് പതിനാലാം പഞ്ചവത്സര പദ്ധതി 2024-2025 വർഷത്തെ പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട ഏകദിന ശില്പശാല നടത്തി. പ്രസിഡന്റ് ടി. കെ. ജയിംസ് ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പൊന്നമ്മ ചാക്കോ അധ്യക്ഷത വഹിച്ചു. സ്റ്റാന്റിഗ് കമ്മിറ്റി ചെയർപേഴ്സൺമ്മാരായ ഇ.വി.വർക്കി. രമാ ദേവി പഞ്ചായത്ത് മെമ്പർമാരായ എലിസബത്ത് തോമസ്, റെംസി ജോഷി , പ്രസന്നകുമാരി , എം.ജിനു , സിറിയക്ക് തോമസ് , സജി കൊട്ടാരം , നഹാസ് , ഗ്രാമപഞ്ചായത്ത് സെക്രട്ടറി അജയ്ഘോഷ് എന്നിവർ പ്രസംഗിച്ചു. പതിനാലാം പഞ്ചവത്സര പദ്ധതിയിൽ ഊന്നൽ നൽകേണ്ട പദ്ധതി സമീപനവും മുൻഗണന മേഖലകളും മാലിന്യമുക്ത നവകേരളം, കേന്ദ്ര ആവിഷ്കൃത ഫണ്ടുകൾ എന്നീ വിഷയങ്ങളെക്കുറിച്ചാണ് പരിശീലനം നടന്നത്. ഈ പരിശീലനത്തെ ചുവടു പിടിച്ച് പദ്ധതികൾ തയ്യാറാക്കും എന്ന് പ്രസിഡന്റ് പറഞ്ഞു. കിലയുടെ റിസോഴ്സ് പേഴ്സൺമാരായ കെ വി നാരായണൻ, മെറിൻ റെയ്ച്ചൽ റെജി, ഷെഹീന മുഹമ്മദ് എന്നിവർ ക്ലാസ്സുകൾക്ക് നേതൃത്വം വഹിച്ചു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.