വടക്കുപുറത്ത് സ്‌കൂട്ടർ തോട്ടിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു

For full experience, Download our mobile application:
Get it on Google Play

കോന്നി : മലയാലപ്പുഴ വടക്കുപുറത്ത് സ്‌കൂട്ടർ തോട്ടിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. നൂറനാട് പാറ്റൂർ സ്വദേശി അരുൺ ഭവനത്തിൽ അനു (31) ആണ് മരിച്ചത്. ഇന്ന് (വ്യാഴാഴ്ച) പുലർച്ചെയോടെ ആണ് മൃതദേഹം കണ്ടെത്തുന്നത്. വടക്കുപുറം മാര്‍ത്തോമ്മ പള്ളിക്ക് സമീപത്തെ തോട്ടിൽ ആണ് മൃതദേഹം കിടന്നത്. ആഴമുള്ള തോട്ടിൽ സ്‌കൂട്ടറിന് അടിയിൽ ആയിരുന്നു മൃതദേഹം. ബന്ധുക്കൾ മൃതദേഹം തിരിച്ചറിഞ്ഞു. മരിച്ച അനു അലുമിനിയം ഫാബ്രിക്കേഷൻ ജോലി ചെയ്യുന്ന ആളാണ്‌. മലയാലപ്പുഴ, വടക്കുപുറം കേന്ദ്രീകരിച്ചു ജോലി ചെയ്യുന്ന ഇയാൾ ജോലിയുടെ ഭാഗമായി കഴിഞ്ഞ ദിവസം രാത്രിയിൽ വീട്ടിൽ നിന്നും പുറപ്പെട്ടിരുന്നതായി ബന്ധുക്കൾ പറയുന്നു. ഈ യാത്രയിൽ ആയിരിക്കാം അപകടം നടന്നതെന്ന് കരുതുന്നു. മലയാലപ്പുഴ പോലീസ് സ്ഥലത്ത് എത്തി നടപടികൾ സ്വീകരിച്ചു. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. പരേതരായ ആനന്ദൻ, കല്യാണി ദമ്പതികളുടെ മകനാണ് അനു. സഹോദരൻ – അരുൺ.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണം അവധി : ട്രെയിനുകളിൽ ടിക്കറ്റില്ല ; കുതിച്ചുയർന്ന് വിമാന, ബസ് നിരക്കുകൾ

0
തിരുവനന്തപുരം : പ്രവാസികൾക്ക് ഓണത്തിനു നാട്ടിലെത്തി മടങ്ങാൻ ടിക്കറ്റ് കിട്ടണമെങ്കിൽ വൻതുകയും...

കോൺഗ്രസ് ആസ്ഥാനത്തെ വന്ദേമാതര വിവാദം : സോണിയ ഗാന്ധി മാപ്പ് പറയണമെന്ന ആവശ്യം ശക്തമാക്കി...

0
ന്യൂഡൽഹി: എ ഐ സി സി ആസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷത്തിനിടയിലെ വന്ദേമാതര വിവാദത്തിൽ...

ചിങ്ങമാസ പൂജകൾക്കായി ശബരിമല നട ഇന്ന് വൈകിട്ട് തുറക്കും

0
പമ്പ: ചിങ്ങമാസ പൂജയ്ക്കായി ശബരിമല നട ഇന്ന് വൈകിട്ട് തുറക്കും. ഔദ്യോഗികമായി...

വീഡിയോ കോളിലൂടെ വിവാഹം ; എഐ തട്ടിപ്പിൽ കുടുങ്ങിയെന്ന് പാക് മുൻ മന്ത്രി

0
കറാച്ചി : സാമൂഹികമാധ്യമത്തിൽ തുടങ്ങിയ പ്രണയം, വീഡിയോ കോളിലൂടെ വിവാഹം, ഒടുവിൽ...