23കാരിയെയും പ്രതിശ്രുത വരനെയും മുൻ ആൺ സുഹൃത്ത് മർദിച്ച സംഭവം ; കേസെടുത്ത് പോലീസ്

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ: കണ്ണൂരിൽ 23കാരിയെയും പ്രതിശ്രുത വരനെയും മുൻ ആൺ സുഹൃത്ത് മർദിച്ച സംഭവത്തിൽ കേസെടുത്ത് പോലീസ്. ധർമ്മശാല സ്വദേശി സൗരവ്, അച്ഛൻ, അമ്മ എന്നിവരുൾപ്പെടെ 6 പേർക്കെതിരെയാണ് കേസ്. സൗരവും സംഘവും തന്‍റെ മുഖത്ത് അടിക്കുകയും കടിക്കുകയും ചെയ്തെന്ന് യുവതി പറയുന്നു. കരിയാട് സ്വദേശിയായ യുവതിയും പ്രതിശ്രുത വരനുമാണ് ക്രൂര മർദനത്തിന് ഇരയായത്. ഞായറാഴ്ച രാത്രി എട്ടരയോടെ ധർമ്മശാലയിലാണ് സംഭവം. പെൺകുട്ടിയും സൗരവും മുമ്പ് സുഹൃത്തുക്കളായിരുന്നു. സൗരവിനെതിരെ മറ്റൊരു കേസ് വന്നതറിഞ്ഞ് യുവതി ബന്ധത്തിൽ നിന്ന് പിന്മാറി. ഏച്ചൂർ സ്വദേശിയായ യുവാവുമായി വിവാഹവും ഉറപ്പിച്ചു. ഇതോടെ സൗരവ് തന്നെക്കുറിച്ച് അപവാദ പ്രചാരണം നടത്തിയെന്നും ഇക്കാര്യം വനിതാ സെല്ലിൽ പരാതി നൽകിയെന്നും യുവതി പറയുന്നു. ഈ കേസ് സംസാരിക്കാനായി 23കാരിയെയും പ്രതിശ്രുത വരനെയും സൗരവിന്‍റെ വീട്ടിലേക്ക് വിളിച്ച് വരുത്തി. ഈ സമയത്തായിരുന്നു മർദനമെന്ന് യുവതി പറയുന്നു. ഈ പരാതിയിലാണ് തളിപ്പറമ്പ് പോലീസ് കേസ് എടുത്തിരിക്കുന്നത്. 23കാരിയും പ്രതിശ്രുത വരനും ചേർന്ന് തങ്ങളെ ആക്രമിക്കുകയായിരുന്നു എന്ന് പറഞ്ഞ് സൗരവ് നൽകിയ പരാതിയിലും പോലീസ് കേസ് എടുത്തിട്ടുണ്ട്.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033, e mail – [email protected]

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേന്ദ്ര ഫണ്ട് തേടി കർണാടകം സുപ്രീം കോടതിയിലേക്ക്

0
ബെംഗളൂരു: കേന്ദ്ര ഫണ്ട് ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കർണാടകം സുപ്രീംകോടതിയെ സമീപിക്കുന്നു....

യെമനിൽ വീണ്ടും വ്യോമാക്രമണം കടുപ്പിച്ച് സൗദി അറേബ്യ

0
റിയാദ് : യെമനിൽ വീണ്ടും വ്യോമാക്രമണം കടുപ്പിച്ച് സൗദി അറേബ്യ. യെമനിലെ...

മെസ്സി വിവാദം : ‘മന്ത്രി കള്ളം പറയുന്നു എന്ന് അല്ലെ അബ്ദുറഹിമാന് പറയാൻ സാധിക്കൂ’...

0
കൊച്ചി : മെസി വിവാദത്തിൽ മുൻ കായിക മന്ത്രിക്ക് എതിരെ ഒ...

കെഎംഎസ്‍സിഎല്ലിൽ ക്വാളിറ്റി വിഭാ​ഗം നിർത്തലാക്കി മന്ത്രി മുരളീധരൻ ; ചുമതല ഡ്ര​ഗ്സ് കൺട്രോൾ വകുപ്പിന്...

0
കൊച്ചി: കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡിൽ ക്വാളിറ്റി കൺട്രോൾ വിഭാഗം നിർത്തലാക്കി....