കൊച്ചി : മെസി വിവാദത്തിൽ മുൻ കായിക മന്ത്രിക്ക് എതിരെ ഒ ജെ ജനീഷ്. മന്ത്രി കള്ളം പറയുന്നു എന്ന് അല്ലെ അബ്ദുറഹിമാന് പറയാൻ സാധിക്കൂ. സത്യം തെളിയിക്കാൻ ആണ് ഞാൻ ശ്രമിക്കുന്നത്. അവർക്ക് അവരുടെ ഭാഗം പറയാൻ ഇതല്ലാതെ മറ്റു മാർഗ്ഗമൊന്നുമില്ല. ആരോപിക്കപ്പെടുന്ന ആളുകളെല്ലാം പറയുന്നത് ചാനൽ സംവാദത്തിലൂടെ തെളിയിക്കുമെന്നാണ്. അന്വേഷണത്തിലൂടെ തെളിയിക്കുമെന്ന് ആരും പറയുന്നില്ല. എസ് ഐ ടി അന്വേഷണം നടക്കുകയാണ്. കൂടുതൽ കാര്യങ്ങൾ പുറത്തു വരട്ടെ. നടപടിക്രമങ്ങളിൽ വീഴ്ച ഉണ്ടായി എന്നത്പ്രകടമായി ബോധ്യപ്പെടുന്ന കാര്യമാണ്. സാമ്പത്തിക ക്രയവിക്രയം ഇതിൻറെ ഭാഗമായിട്ടുണ്ട്. എങ്ങനെയാണ് സ്പോൺസറെ തെരഞ്ഞെടുത്തത്. ഇങ്ങനെ കുറെ കാര്യങ്ങൾ പരിശോധിക്കപ്പെടേണ്ടതാണ്.
ജിസിഡിയുടെ ഭൂമി സ്വകാര്യ കോളേജിന് നൽകാനുള്ള തീരുമാനം, വിശദാംശങ്ങൾ ലഭിച്ചിട്ടില്ല. അതിനുശേഷം പ്രതികരിക്കാമെന്ന് മന്ത്രി പറഞ്ഞു. പ്രതിപക്ഷ നേതാവിനെ എതിരായ ഇ ഡി അന്വേഷണത്തിലും മന്ത്രി പ്രതികരിച്ചു. മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയതാണ്. കേന്ദ്ര ഏജൻസിയാണ് വിവരങ്ങൾ കൈമാറിയത്. നിയമപരമായി പരിശോധിച്ചു സർക്കാർ തുടർനടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.































