എറണാകുളം: മൂവാറ്റുപുഴ സിവിൽ സ്റ്റേഷന്റെ പിറകുവശത്തെ മാലിന്യക്കൂമ്പാരം നീക്കം ചെയ്ത് ഒറ്റയാൾ സമരത്തിലൂടെ ശ്രദ്ധേയനായ എം ജെ ഷാജി. മാലിന്യം കൂട്ടിയിടുക മാത്രമല്ല പ്ലാസ്റ്റിക് മാലിന്യങ്ങൾ കത്തിക്കുന്ന സ്ഥിതിയാണ് ഇവിടെ നിലവിലുള്ളത്. ദിവസേന ആയിരക്കണക്കിന് ആളുകൾ വന്നു പോകുന്ന മൂവാറ്റുപുഴ സിവിൽ സ്റ്റേഷന് പുറകുവശത്താണ് മാലിന്യക്കൂമ്പാരം. ഇവിടെ മാലിന്യം നിക്ഷേപിക്കരുത് എന്ന ആർ ടി ഒ ബോർഡിന് തൊട്ടു താഴെയാണ് മാലിന്യനിക്ഷേപം. മാലിന്യം കൂട്ടിയിടുക മാത്രമല്ല പ്ലാസ്റ്റിക് ഉൾപ്പെടെയുള്ളവ കത്തിക്കുന്ന സ്ഥിതിയും ഇവിടെ ഉണ്ട്.
പ്ലാസ്റ്റിക് മാലിന്യങ്ങൾ ഇവിടെ കൂട്ടിയിട്ട് കത്തിക്കുന്നത് പ്രദേശവാസികൾക്കും, ഓഫീസിൽ എത്തുന്നവർക്കും വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്. അധികാരികളുടെ കണ്ണു തുറക്കുവാൻ ആണ് ഈ കത്തിച്ച മാലിന്യം മറ്റൊരു സ്ഥലത്തേക്ക് മാറ്റി ഇടുന്നത് എന്ന് എം ജെ ഷാജി പറഞ്ഞു. ഒറ്റയാൾ സമരത്തിലൂടെ ഇതിനുമുൻപും ശ്രദ്ധേയൻ ആയിട്ടുള്ള വ്യക്തിയാണ് ഓട്ടോ ഷാജി എന്ന എം.ജെ ഷാജി. പ്രതിഷേധ സൂചകമായി പ്ലക്കാർഡും ഷാജി കഴുത്തിൽ തൂക്കിയിട്ടുണ്ട്. പ്ലാസ്റ്റിക് മാലിന്യം ഇവിടെ കത്തിക്കുന്നതിനെതിരെ ആർ.ടി.ഒയ്ക്ക് പരാതിയും നൽകിയിരിക്കുകയാണ് ഷാജി.