പാലക്കാട്ട് കണ്ടെത്തിയ യുവാക്കളുടെ മൃതദേഹങ്ങൾ ഇന്ന് പുറത്തെടുക്കും

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: കരിങ്കരപ്പുള്ളിയില്‍ വയലിൽ കണ്ടെത്തിയ മൃതദേഹങ്ങള്‍ ഇന്ന് പുറത്തെടുക്കും. സംഭവത്തിൽ സ്ഥലം ഉടമ കുറ്റം സമ്മതിച്ചതായി സൂചന. കഴിഞ്ഞ ദിവസം കാണാതായ യുവാക്കളുടെ മൃതദേഹമാണിതെന്നാണ് നിഗമനം. നാല് യുവാക്കൾ വയലിലേക്ക് പോവുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. തിങ്കളാഴ്ച്ച പുലർച്ചെ 4.52 നാണ് യുവാക്കൾ വയൽ പ്രദേശത്തേക്ക് കടക്കുന്നത്. ദൃശ്യങ്ങളിലുള്ളവരിൽ രണ്ട് പേരുടെ മൃതദേഹങ്ങളാവാം വയലിൽ ഉള്ളതെന്നാണ് പോലീസ് നിഗമനം. സതീശൻ, ഷിജിത്ത് എന്നിവരെയാണ് കാണാതായത്. കൊടുമ്പ് സെന്റ് സെബാസ്റ്റ്യന്‍ സ്‌കൂളിന് സമീപത്തെ പാടത്ത് കുഴിച്ചിട്ട നിലയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. വയലിലൂടെ ഓടിപ്പോകുന്ന സമയത്ത് ഷോക്കേറ്റ് മരിച്ചതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. വയലിൽ പന്നിയെ പിടിക്കുന്നതിനായി സ്ഥലയുടമ വൈദ്യുതി വേലി സ്ഥാപിച്ചിരുന്നു. ഇവർ മരിച്ചു കിടക്കുന്നത് കണ്ട സ്ഥല ഉടമ മൃതദേഹങ്ങള്‍ കുഴിച്ചിട്ടതാകാമെന്നും പോലീസ് പറയുന്നു. ഇന്നലെ വൈകിട്ടോടെയാണ് മൃതദേഹങ്ങൾ കുഴിച്ചിട്ടെന്ന വിവരം പോലീസിന് ലഭിക്കുന്നത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കൊല്ലം വെളിയത്ത് സഹോദരി ഭർത്താവിനെ കൊലപ്പെടുത്തിയ പ്രതി 40 വർഷത്തിന് ശേഷം പിടിയിൽ

0
കൊല്ലം: കൊല്ലം വെളിയത്ത് സഹോദരി ഭർത്താവിനെ കൊലപ്പെടുത്തിയ പ്രതി 40 വർഷത്തിന്...

അയോധ്യ ക്ഷേത്രക്കൊള്ള വിവാദം കത്തി നില്‍ക്കെ രാമജന്മഭൂമി ക്ഷേത്ര ട്രസ്റ്റിന്‍റെ നിര്‍ണ്ണായക യോഗം ഇന്ന്

0
ദില്ലി: അയോധ്യ ക്ഷേത്രക്കൊള്ള വിവാദം കത്തി നില്‍ക്കെ രാമജന്മഭൂമി ക്ഷേത്ര ട്രസ്റ്റിന്‍റെ...

ആശുപത്രി കെട്ടിടത്തിന് മുകളിൽ കയറി യുവാവിന്‍റെ ആത്മഹത്യ ഭീഷണി

0
കോട്ടയം: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി കെട്ടിടത്തിന് മുകളിൽ കയറി യുവാവിൻറെ...

ആര്യനാട് പോലീസ് സ്റ്റേഷൻ അക്രമിക്കുകയും സിഐയെ ഇരുമ്പ് കസേര കൊണ്ട് തലക്കടിക്കുകയും ചെയ്ത യൂ...

0
തിരുവനന്തപുരം: തിരുവനന്തപുരം ആര്യനാട് പോലീസ് സ്റ്റേഷൻ അക്രമിക്കുകയും സിഐയെ ഇരുമ്പ് കസേര...