റാന്നിയിൽ പാലിയേറ്റിവ് രോഗി ബന്ധു സംഗമം നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : റാന്നി ബ്ലോക്ക് പഞ്ചായത്തും റാന്നി പെരുനാട് ഗ്രാമപഞ്ചായത്തും സാമൂഹികാരോഗ്യ കേന്ദ്രവും സംയുക്തമായി സംഘടിപ്പിച്ച പാലിയേറ്റിവ് രോഗി ബന്ധു സംഗമം റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ് ഗോപി ഉദ്ഘാടനം ചെയ്തു. പാലിയേറ്റിവ് ദിനാചരണത്തിന്റെ ഭാഗമായി മടത്തുംമൂഴി ശബരിമല ഇടത്താവളത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ് മോഹനന്‍ അധ്യക്ഷത വഹിച്ചു. സീതത്തോട്, ചിറ്റാര്‍, പെരുനാട് പഞ്ചായത്തിലെ നിര്‍ധനരായ പാലിയേറ്റിവ് രോഗികള്‍ക്ക് ചടങ്ങില്‍ കിറ്റ് വിതരണം നടത്തി. പാലിയേറ്റിവ് ജീവനക്കാരെ ആദരിച്ചു.

പെരുനാട് ബഡ്‌സ് സ്‌കൂള്‍ കുട്ടികളുടെ കലാപരിപാടികള്‍, തെരുവു നാടകം, സീരിയല്‍ സിനിമ താരം സുഭാഷ് പന്തളവും കോമഡി ഉത്സവം ഫെയിം അജിത് ഓമല്ലൂരും ചേര്‍ന്നുള്ള സംഗീത വിരുന്നും നടന്നു. റാന്നി പെരുനാട് വൈസ് പ്രസിഡന്റ് ശ്രീകല, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ശ്യാം, സുകുമാരന്‍, വാര്‍ഡ് അംഗം രാജം, മെഡിക്കല്‍ ഓഫീസര്‍ ഡോ. ദീപ്തി, ജില്ലാ പാലിയേറ്റിവ് കോര്‍ഡിനേറ്റര്‍ അനു അലക്‌സ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എബ്രഹാം മാത്യു തുടങ്ങിയവര്‍ പങ്കെടുത്തു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വയോധികയെ മർദ്ദിച്ചെന്ന പരാതിയിൽ കുരുങ്ങി ഫോട്ടോഗ്രാഫറും ഇൻഫ്ലുവൻസറുമായ ശാലു പേയാട്

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് വയോധികയ്ക്ക് മര്‍ദ്ദനമേറ്റതായി പരാതി. ഫോട്ടോഗ്രാഫറും ഇന്‍ഫ്‌ളുവന്‍സറുമായ ശാലു പേയാട്...

സുരക്ഷാ പരിശോധനകൾ കടുപ്പിച്ച് സിയാൽ; കൊച്ചി വിമാനത്താവളത്തിൽ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പ്രത്യേക ക്രമീകരണങ്ങൾ

0
കൊച്ചി: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും ഏര്‍പ്പെടുത്തുന്ന പ്രത്യേക സുരക്ഷാ ക്രമീകരണങ്ങളുടെ...

​’തോന്ന്യാസം’ പരാമർശത്തിൽ കെ. മുരളീധരന് ചുട്ട മറുപടിയുമായി മുൻ മന്ത്രി വീണാ ജോർജ്

0
തിരുവനന്തപുരം: മന്ത്രി കെ മുരളീധരനെതിരെ വിമര്‍ശനവുമായി മുന്‍ ആരോഗ്യ വകുപ്പ് മന്ത്രി...

കാണാതായ മത്സ്യത്തൊഴിലാളികൾക്ക് വേണ്ടി പതിമൂന്നാം ദിനവും നടത്തിയ തിരച്ചിൽ വിഫലം

0
തിരുവനന്തപുരം: കാണാതായ മത്സ്യത്തൊഴിലാളികൾക്ക് വേണ്ടി പതിമൂന്നാം ദിനവും നടത്തിയ തിരച്ചിൽ വിഫലം....