പ്ലസ് വൺ വിദ്യാർഥിനിയെ പീഡിപ്പിച്ച പാരലൽ കോളേജ് അധ്യാപകൻ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: വര്‍ക്കല ഇടവയില്‍ പാരലല്‍ കോളജ് അധ്യാപകന്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച സംഭവത്തില്‍ പാരലല്‍ കോളേജ് അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. ഇടവ കാപ്പില്‍ സ്വദേശി ഷെഫി ഹുസീനെ അയിരൂര്‍ പോലീസാണ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുടെ പരാതിയില്‍ കേസെടുത്ത പോലീസ് ഇന്ന് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇക്കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.

ട്യൂഷന്‍ സെന്റര്‍ ഉടമകൂടിയായ ഷെഫീ ഹുസീന്‍ പെണ്‍കുട്ടിയെ ട്യൂഷന്‍ സെന്ററിലുള്ള തന്റെ സ്വകാര്യ മുറിയില്‍ വിളിച്ചുവരുത്തി കടന്നു പിടിക്കുകയും സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിക്കുകയും ചെയ്തു എന്നാണ് പരാതി. സംഭവത്തിനുശേഷം പെണ്‍കുട്ടി കൂട്ടുകാരികളോടും സ്‌കൂളിലെ അധ്യാപികയോടും ഈ വിവരം പറഞ്ഞു. തുടര്‍ന്ന് അധ്യാപകരാണ് ചൈല്‍ഡ് ലൈനില്‍ വിവരം അറിയിച്ചത്. ചൈല്‍ഡ് ലൈനിന്റെ നിര്‍ദ്ദേശപ്രകാരമാണ് അയിരൂര്‍ പോലീസ് അന്വേഷണം നടത്തുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേരളത്തിന് ആശ്വാസമായി ഈ ആഴ്ച അവസാനത്തോടെ മഴയെത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

0
തിരുവനന്തപുരം: കൊടും ചൂടിൽ വലയുന്ന കേരളത്തിന് ആശ്വാസമായി ഈ ആഴ്ച അവസാനത്തോടെ...

ഡൽഹിയിൽ ഹോസ്റ്റൽ കെട്ടിടം തകർന്ന് മരണം ഏഴായി, ഒളിവിൽ പോയ കെട്ടിട ഉടമയെ രാജസ്ഥാനിൽ...

0
ന്യൂഡൽഹി : സത്യനികേതനിൽ ബഹുനില ഹോസ്റ്റൽ കെട്ടിടം തകർന്നുണ്ടായ ദുരന്തത്തിൽ മരണം...

നിർത്തിയിട്ടിരുന്ന എട്ടോളം വാഹനങ്ങൾ അടിച്ചുതകർത്തു ; കാപ്പ കേസ് പ്രതി അറസ്റ്റിൽ

0
കടയ്ക്കാവൂർ : പാലാംകോണത്ത് റോഡരികിൽ നിർത്തിയിട്ടിരുന്ന നിരവധി വാഹനങ്ങൾ അടിച്ചുതകർത്ത കേസിൽ...

പോലീസ് കായിക മേളയുടെ നടത്തിപ്പിനായി പണം പിരിച്ച സംഭവത്തിൽ നടപടിയുമായി ഡിജിപി

0
തിരുവനന്തപുരം: തലസ്ഥാനത്ത് നാളെ തുടങ്ങുന്ന പോലീസ് കായിക മേളയുടെ നടത്തിപ്പിനായി പണം...