സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസിൽ ഒരാൾ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. കുണ്ടമൺകടവ് സ്വദേശി കൃഷ്ണകുമാറിന്‍റെ അറസ്റ്റാണ് ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയത്. അറസ്റ്റിലായ കൃഷ്ണകുമാർ ആർഎസ്എസ് പ്രവർത്തകനാണെന്ന് ക്രൈംബ്രാഞ്ച് പറഞ്ഞു. സംഭവ ദിവസം ആശ്രമത്തിൽ കണ്ട റീത്ത് തയ്യാറാക്കിയത് കൃഷ്ണകുമാർ ആണെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി. കേസിലെ ഒന്നാം പ്രതിയായ പ്രകാശിന്റെ ആത്മഹത്യയിൽ അറസ്റ്റ് ചെയ്പ്പെട്ട കൃഷ്ണകുമാർ റിമാൻഡിൽ ആയിരുന്നു.

2018 ഒക്ടോബർ 27നായിരുന്നു തിരുവനന്തപുരം കുണ്ടമൺ കടവിലുള്ള സന്ദീപാനന്ദഗിരിയുടെ ആശ്രമം തീപിടിച്ച നിലയിൽ കണ്ടെത്തിയത്. മൂന്ന് വാഹനങ്ങൾ കത്തിനശിക്കുകയും ആശ്രമത്തിന് ഭാഗികമായ കേടുപാടുകളും സംഭവിച്ചിരുന്നു. തീയിട്ടവർ ആദരാഞ്ജലികൾ എന്നെഴുതിയ റീത്തും വെച്ചിരുന്നു. ആക്രമണം വാർത്തയായതോടെ മുഖ്യമന്ത്രിയടക്കം നേതാക്കൾ സ്ഥലം സന്ദർശിച്ചിരുന്നു.

സംഭവം നടന്ന് നാല് വർഷങ്ങൾക്ക് ശേഷമായിരുന്നു കേസിൽ നിർണായക വഴിത്തിരിവ് ഉണ്ടായത്. ആശ്രമം കത്തിച്ച കേസിൽ ആത്മഹത്യ ചെയ്ത തന്‍റെ സഹോദരൻ പ്രകാശിന് പങ്കുണ്ടെന്ന് പറഞ്ഞ് പ്രശാന്ത് രംഗത്തെത്തുകയായിരുന്നു. പ്രകാശും സുഹൃത്തുക്കളും ചേർന്നാണ് ആശ്രമത്തിന് തീയിട്ടതെന്നും പ്രശാന്ത് വെളിപ്പെടുത്തിയിരുന്നു. പ്രശാന്ത് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ചത് ആർഎസ്എസ് പ്രവർത്തകരാണെന്ന നിഗമനത്തിൽ ക്രൈംബ്രാഞ്ച് എത്തുകയായിരുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

തിരുവനന്തപുരം കിളിമാനൂരിൽ നിർത്തിയിട്ടിരുന്ന കാർ ചരക്ക് വാഹനം ഇടിച്ചുതെറിപ്പിച്ചു ; സ്ത്രീയും കുഞ്ഞും രക്ഷപ്പെട്ടത്...

0
തിരുവനന്തപുരം: തിരുവനന്തപുരം കിളിമാനൂരിൽ നിർത്തിയിട്ടിരുന്ന കാർ ചരക്ക് വാഹനം ഇടിച്ചുതെറിപ്പിച്ച സംഭവത്തിൽ...

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറച്ചതിൽ അതൃപ്തി ; മന്ത്രി എം ലിജുവും എക്സൈസ്...

0
തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന് നികുതി നിശ്ചയിച്ചുള്ള ബജറ്റ് പ്രഖ്യാപനത്തിൽ എക്സൈസ്...

കോൺഗ്രസ് പ്രവർത്തകരുടെ പേരിൽ മന്ത്രി സണ്ണി ജോസഫിനെതിരെ ഫ്ലെക്സ് ബോർഡ്

0
കോഴിക്കോട് : മന്ത്രി സണ്ണി ജോസഫിനെതിരെ ഫ്ലെക്സ് ബോർഡ്. കോഴിക്കോട് ജില്ലാ...

വാര്യാപുരം വൈ.എം.എയുടെ നേതൃത്വത്തില്‍ വിദ്യാഭ്യാസ അവാര്‍ഡ് വിതരണവും ഉന്നത പുരസ്കാര വിതരണവും നടന്നു

0
പത്തനംതിട്ട: വാര്യാപുരം വൈ.എം.എയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച വിദ്യാഭ്യാസ അവാര്‍ഡ് വിതരണവും ഉന്നത പുരസ്കാര...