ആദിവാസി ഊരുകളിൽ സൗരവൈദ്യുതി എത്തിക്കാൻ പദ്ധതിയൊരുങ്ങുന്നു

For full experience, Download our mobile application:
Get it on Google Play

ഒറ്റപ്പാലം: സംസ്ഥാനത്തെ ആദിവാസി ഊരുകളിൽ സൗരവൈദ്യുതി എത്തിക്കാൻ പദ്ധതിയൊരുങ്ങുന്നു. നാലുജില്ലകളിലായി 750 വീടുകളിൽ സൗരോർജ പ്ലാന്റുകൾ സ്ഥാപിച്ച് വൈദ്യുതീകരിക്കാനാണ് പട്ടികജാതി-പട്ടികവർഗ വകുപ്പിന്റെ പദ്ധതി. സർക്കാർ ഏജൻസിയായ അനർട്ടിനാകും നടത്തിപ്പുചുമതല. ഇതിനുള്ള സാധ്യതാ പഠനവും പൂർത്തിയായി. പാലക്കാട്, ഇടുക്കി, വയനാട്, എറണാകുളം ജില്ലകളിലാണ് പദ്ധതി നടപ്പാക്കുന്നത്. ഈ ജില്ലകളിലെ 24 വിദൂര ആദിവാസി ഊരുകളിലെ വീടുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ചേർന്നാകും ഇതിന്റെ ചെലവ് വഹിക്കുക. ഇതിന്റെ അനുപാതം കേന്ദ്രസർക്കാരുമായുള്ള ചർച്ചയ്ക്കുശേഷം തീരുമാനിക്കും.750 ആദിവാസി വീടുകളിൽ സൗരോർജമെത്തിക്കാമെന്ന പദ്ധതിയുടെ ശുപാർശ കേന്ദ്രസർക്കാരിന് ഉടൻ സമർപ്പിക്കും.ഇതിനുശേഷമാകും അന്തിമ തീരുമാനം. നിലവിൽ പാലക്കാട്ടും മലപ്പുറത്തുമായി 98 ആദിവാസി വീടുകളിൽ സൗരോർജ വൈദ്യുതി എത്തിക്കാനുള്ള നടപടി തുടങ്ങിയിട്ടുണ്ട്. കേന്ദ്രസർക്കാരിന് നൽകുന്ന ശുപാർശയിലില്ലാത്ത 98 വീടുകളാണിത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മദ്രസകളിൽ തീവ്രവാദ ചിന്തകൾ വളർത്തുന്നുവെന്ന പരാമർശവുമായി ബി.ജെ.പി നേതാവ് ; മറുപടിയുമായി സമാജ്‌വാദി പാർട്ടി

0
ലഖ്നൗ: മദ്രസകളിൽനിന്ന് പഠിച്ചിറങ്ങുന്നവരിൽ തീവ്രവാദസമാനമായ ചിന്താ​ഗതിയുണ്ടാകുന്നതായി ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ പ്രസാദ്...

രാജ്യത്ത് വർദ്ധിച്ചുവരുന്ന ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകൾ; സംസ്ഥാന സർക്കാരുകൾ അടിയന്തരമായി നടപടി സ്വീകരിക്കണമെന്ന് സുപ്രീം...

0
ന്യൂഡൽഹി: ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പില്‍ വീണ്ടും നിര്‍ദേശങ്ങളുമായി സുപ്രീം കോടതി. മ്യൂള്‍...

കനത്ത മഴ : എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

0
എറണാകുളം : എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. ശക്തമായ...

​’മരണം മുന്നിൽ കണ്ട നിമിഷങ്ങൾ’, ​’സഹോദരി തെറിച്ചുപോയി, മുഖത്ത് ചോര കണ്ടു’; ആകാശച്ചുഴിയിൽപ്പെട്ട വിമാനത്തിലെ...

0
ന്യൂഡൽഹി: "സഹോദരി സീറ്റിൽനിന്ന് തെറിച്ചുപോകുന്നത് ഞാൻ കണ്ടു, അമ്മയുടെ തല ഇടിച്ചു....